Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റീപ്ൾചേസിൽ പരുൾ ചൗധരിക്ക് വെള്ളി, പ്രീതി ലംബക്ക് വെങ്കലം

text_fields
bookmark_border
സ്റ്റീപ്ൾചേസിൽ പരുൾ ചൗധരിക്ക് വെള്ളി, പ്രീതി ലംബക്ക് വെങ്കലം
cancel

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. കരിയർ ബെസ്റ്റ് പ്രകടനവുമായി (9:27.63) പരുൾ ചൗധരി വെള്ളി നേടിയപ്പോൾ പ്രീതി ലംബ തൊട്ടുപിന്നിലായി ഫിനിഷ് ചെയ്തു. ബഹ്റൈനിന്റെ വിൻഫ്രഡ് യാവിക്കാണ് സ്വർണം. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ കഴിഞ്ഞ ദിവസം അവിനാഷ് സാബ്​ലെ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.

തിങ്കളാഴ്ച സ്കേറ്റിങ്ങിലെ രണ്ട് വെങ്കല മെഡലോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. വനിതകളുടെയും പുരുഷന്മാരുടെയും 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേ ടീമിനത്തിലാണ് വെങ്കലം നേടിയത്. പുരുഷന്മാരിൽ അനന്ത്കുമാർ വേൽകുമാർ, സിദ്ധാന്റ് രാഹുൽ കാം​െബ്ല, വിക്രം രജീന്ദ്ര ഇനാഗലെ എന്നിവരടങ്ങുന്ന സംഘവും വനിതകളിൽ കാർത്തിക ജഗദീശ്വരൻ, ഹീരാൽ സന്ധു, ആരതി കസ്തൂരി രാജ് എന്നിവരുമാണ് വെങ്കലം നേടിയത്.

ടേബിൾ ടെന്നിസിൽ സുതിർത്ഥ മുഖർജി-ഐഹിക മുഖർജി സഖ്യത്തിന്റെ വെങ്കലം ആയിരുന്നു തിങ്കളാഴ്ചത്തെ മറ്റൊരു മെഡൽ നേട്ടം. പുരുഷ ഹോക്കിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത 12 ഗോളിന് തോൽപിച്ച് സെമിയിലെത്തിയ ഇന്ത്യൻ ടീം മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ 13 സ്വർണവും 22 വെള്ളിയും 23 വെങ്കലവും അടക്കം 58 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Silver for Parul Chaudhary and Bronze for Priti Lamba in Steeplechase
Next Story