കരീബിയൻ കൗമാര ബേസ് ബോൾ താരം ഗുസ്താവോ താൽമേർ മുങ്ങി മരിച്ചു
text_fieldsസാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വളർന്നുവരുന്ന ബേസ് ബാൾ പ്രതിഭയായ ഗുസ്താവോ താൽമേർ മുങ്ങിമരിച്ചു. 14 കാരനായ ഗുസ്താവോ ഗ്വയ്റ പ്രവിശ്യയിലെ ബേസ് ബാൾ അക്കാദമിയുടെ സമീപത്തുള്ള ലഗൂണിലാണ് മുങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട്.
2024ലെ കരീബിയൻ കിഡ് സീരീസിൽ പങ്കെടുത്ത് ‘ഏറ്റവും വിലപിടിപ്പുള്ള താരമായി’ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഗുസ്താവോയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും പരിശീലകർക്കും കനത്ത ആഘാതമായി.
അധികൃതർ പറയുന്നതനുസരിച്ച്, ഗുസ്താവോയും മറ്റ് നാലു സഹ കളിക്കാരും അനുമതി കൂടാതെ അക്കാദമിയിൽ നിന്ന് പുറത്തുപോവുകയും മറ്റ് മൂന്നു പേർ നീന്താൻ തുടങ്ങിയശേഷം ഗുസ്താവോ അടുത്തുള്ള ഒരു മരത്തിലെ പഴം പറിക്കാൻ ശ്രമിക്കവെ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ്. സമീപത്തുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സമയം വൈകി.
പിന്നീട് രക്ഷാപ്രവർത്തകർ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, മകന്റെ മരണത്തെക്കുറിച്ച് വിപുലമായ അന്വേഷണമാവശ്യപ്പെട്ട് ഗുസ്താവോയുടെ മാതാപിതാക്കൾ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

