Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഫ്ര​ഞ്ച്​ ഓ​പ​ണി​ൽ...

ഫ്ര​ഞ്ച്​ ഓ​പ​ണി​ൽ 17കാ​രി കോ​കോ ക്വാ​ർ​ട്ട​റി​ൽ; സെ​റീ​ന പു​റ​ത്ത്​

text_fields
bookmark_border
Serena Williams
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ണി​ൽ അ​മേ​രി​ക്ക​ൻ ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​പ്പോ​ൾ, താ​ര​മാ​യ​ത്​ മ​റ്റൊ​രു അ​മേ​രി​ക്ക​ക്കാ​രി. 17കാ​രി​യാ​യ കോ​കോ ഗോ​ഫാ​ണ്​ അ​ട്ടി​മ​റി​ജ​യ​ത്തി​ലൂ​ടെ മു​ന്നേ​റി ​​ശ്ര​ദ്ധേ​യ​യാ​യ​ത്. കോ​കോ​യു​ടെ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​മാ​ണി​ത്.

തു​നീ​ഷ്യ​ൻ താ​രം ഊ​ൻ​സ്​ ജ​ബോ​റി​നെ 6-3, 6-1 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. അ​തേ​സ​മ​യം, മു​ൻ ചാ​മ്പ്യ​നാ​യ സെ​റീ​ന വി​ല്യം​സ്, നാ​ലാം റൗ​ണ്ടി​ൽ എ​ലീ​ന റി​ബാ​കി​ന​​യോ​ട്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് (6-3, 7-5)​ തോ​റ്റു​ പു​റ​ത്താ​യ​ത്.​ ഇ​തോ​ടെ, മാ​ർ​ഗ​ര​റ്റ്​ കോ​ർ​ട്ടി‍െൻറ പേ​രി​ലു​ള്ള 24 സിം​ഗ്​​ൾ​സ്​ ഗ്രാ​ൻ​ഡ്​​സ്ലാം എ​ന്ന റെ​ക്കോ​ഡി​നു​ മു​ന്നി​ൽ സെ​റീ​ന​ക്ക്​ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. 23 ഗ്രാ​ൻ​ഡ്​​സ്ലാ​മു​ക​ൾ എ​ന്നേ സ്വ​ന്ത​മാ​ക്കി​യ 39കാ​രി​യാ​യ യു.​എ​സ്​ താ​രം പൊ​രു​താ​തെ​യാ​ണ്​ മ​ത്സ​ര​ത്തി​ൽ കീ​ഴ​ട​ങ്ങി​യ​ത്. 2017 ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണാ​ണ്​ അ​വ​സാ​ന​മാ​യി സ്വ​ന്ത​മാ​ക്കി​യ മേ​ജ​ർ ട്രോ​ഫി.

വ​നി​ത സിം​ഗ്​​ൾ​സ്​ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മ​റി​യാ സ​ക്കാ​റി​യും ബാ​ർ​ബോ​റ ക്രെ​ജി​കോ​വ​യും അ​വ​സാ​ന എ​ട്ടി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ നോ​വ​ക്​ ദ്യോ​കോ​വി​ച്ചും അ​ല​ക്​​സാ​ണ്ട​ർ സ്വെ​വ്​​രേ​വും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ദ്യോ​കോ​വി​ച്​ ലോ​റെ​ൻ​സോ മു​സെ​റ്റി​ക്കെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക്​ പി​ന്നി​ൽ നി​ന്ന​ശേ​ഷം തി​രി​ച്ചു​വ​ന്ന​പ്പോ​ൾ, സെ​വ്​​രേ​വ്​ കെ​യ്​ നി​ഷി​കോ​റി​യെ 6-4, 6-1, 6-1ന്​ ​തോ​ൽ​പി​ച്ചു. അ​തേ​സ​മ​യം, പു​രു​ഷ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ-​ക്രൊ​യേ​ഷ്യ​ൻ സ​ഖ്യം രോ​ഹ​ൻ ബൊ​പ്പ​​ണ്ണ-​​ഫ്രാ​​ങ്കോ സു​ഗോ​ൾ സ​ഖ്യം തോ​റ്റു പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serena WilliamsFrench Open
News Summary - Serena Williams stunned by Elena Rybakina at French Open
Next Story