Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅത്‌ലറ്റിക്‌സിൽ...

അത്‌ലറ്റിക്‌സിൽ വെങ്കലത്തിളക്കം; കോമൺവെൽത്ത് ഗെയിംസ് ഡിസ്കസ് ത്രോയിൽ സീമ കാലീരാംനയ്ക്ക് മെഡൽ

text_fields
bookmark_border
അത്‌ലറ്റിക്‌സിൽ വെങ്കലത്തിളക്കം; കോമൺവെൽത്ത് ഗെയിംസ് ഡിസ്കസ് ത്രോയിൽ സീമ കാലീരാംനയ്ക്ക് മെഡൽ
cancel

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. സ്കോട്ട്സ്റ്റൗൺ സ്റ്റേഡിയത്തിൽ നടന്ന വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലിൽ ഇന്ത്യൻ താരം സീമ കാലീരാംന വെങ്കല മെഡൽ കരസ്ഥമാക്കി. 58.65 മീറ്റർ ദൂരം എറിഞ്ഞാണ് സീമ പോഡിയത്തിൽ ഇടംപിടിച്ചത്.

മത്സരത്തിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് സീമ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്. ആകെ ലഭിച്ച ആറ് അവസരങ്ങളിൽ രണ്ട് തവണ മാത്രമാണ് താരത്തിന് കൃത്യമായി ഡിസ്കസ് എറിയാൻ സാധിച്ചത്. എങ്കിലും രണ്ടാമത്തെ ശ്രമത്തിലെ ഈ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വെങ്കല മെഡൽ ഉറപ്പിക്കാൻ പര്യാപ്തമായിരുന്നു. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം നിധി റാണി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. 57.10 മീറ്റർ ദൂരം എറിഞ്ഞ നിധി റാണി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ജമൈക്കയുടെ സാമന്ത ഹാൾ ആണ് ഈയിനത്തിൽ സ്വർണം നേടിയത്. 61.66 മീറ്റർ ദൂരമാണ് അവർ കണ്ടെത്തിയത്. 60.67 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ജൂലിയ ടങ്ക്‌സ് വെള്ളി മെഡലും സ്വന്തമാക്കി.

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ വനിതാ ഡിസ്കസ് ത്രോയിൽ ഇന്ത്യ നേടുന്ന ഒമ്പതാമത്തെ മെഡലാണിത്. ഈയിനത്തിൽ മെഡൽ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സീമ കാലീരാംന സ്വന്തമാക്കി. ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ ഇതിഹാസ താരം സീമ പൂനിയ കോമൺവെൽത്ത് ഗെയിംസിൽ മാത്രം മൂന്ന് വെള്ളിയടക്കം നാല് മെഡലുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discus throwbronzecommonwealth gamesSeema Kaliramna
News Summary - Seema Kaliramna Wins Bronze in Commonwealth Games Discus Throw
Next Story