എറിഞ്ഞുപഠിച്ചത് മണിക്കൂറുകൾ; പഴങ്കഥയായത് 17 വർഷത്തെ റെക്കോഡ്
text_fieldsജൂഡ ജേക്കബ്
കൊച്ചി: വെറും നാലു ദിവസത്തെ പരിശീലനം കൊണ്ട് തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ജൂഡ ജേക്കബ് തകർത്തത് ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിലെ 17 വർഷം പഴക്കമുള്ള റെക്കോഡ്. 12.76 മീറ്റർ ദൂരം ഷോട്ട്പുട്ട് എറിഞ്ഞാണ് ജൂഡ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 2009ൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ജിബിൻ റെജി സ്ഥാപിച്ച 12.47 മീറ്റർ ദൂരത്തിന്റെ റെക്കോഡാണ് ജൂഡ ഒറ്റയേറിൽ മറികടന്നത്.
അഞ്ച് കിലോഗ്രാം വിഭാഗത്തിലാണ് റെക്കോഡ് നേട്ടത്തിലുള്ള സ്വർണ നേട്ടം. ഉപജില്ലയിൽ വിജയിച്ചുവെങ്കിലും അത്ര കാര്യമായി പരിശീലനം നടത്തിയിരുന്നില്ലെന്ന് ജൂഡ പറയുന്നു. നാലു വർഷമായി ബാസ്കറ്റ്ബോളിൽ നടത്തുന്ന തുടർച്ചയായ പരിശീലനവും മത്സര പരിചയവുമാണ് കരുത്തായത്.
സംസ്ഥാന ബാസ്കറ്റ് ബാൾ ടീമിലുൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്കൂളിലെ കായികാധ്യാപകൻ ഷൈൻ പി. ജോസിന്റെ ശിക്ഷണത്തിലാണ് ജൂഡ പരിശീലനം. ചെല്ലാനം സ്വദേശിയായ ജൂഡ, മാൾട്ടയിൽ ജോലി ചെയ്യുന്ന ഫ്രാൻസിസ് പ്രിൻസിന്റെയും റോസ് മേരിയുടെയും മകനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

