Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളി: എ​ട്ട്...

പ്രൈം വോളി: എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത് 45 താ​ര​ങ്ങ​ളെ, രോഹിത് കുമാർ വിലയേറിയ താരം

text_fields
bookmark_border
prime volleyball
cancel

കൊ​ല്‍ക്ക​ത്ത: രോ​ഹി​ത് കു​മാ​റും ര​ഞ്ജി​ത് സി​ങ്ങും ചി​രാ​ഗ് യാ​ദ​വും പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് ലേ​ല​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള താ​ര​ങ്ങ​ൾ. ഇ​ന്ത്യ​ന്‍ അ​റ്റാ​ക്ക​ര്‍ രോ​ഹി​ത് കു​മാ​റി​നെ 17.5 ല​ക്ഷം രൂ​പ​ക്കാ​ണ് ​കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​ച​യ സ​മ്പ​ന്ന​നാ​യ ​​സെ​റ്റ​ർ ര​ഞ്ജി​ത് സി​ങ്ങി​നെ 12.5 ല​ക്ഷം രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്ക്സ് സ്വ​ന്ത​മാ​ക്കി. അ​റ്റാ​ക്ക​റാ​യ ചി​രാ​ഗ് യാ​ദ​വി​ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സ് 12.25 ല​ക്ഷം ന​ൽ​കി. സാ​ള്‍ട്ട്‌​ലേ​ക്ക് ഹ​യാ​ത്ത് റീ​ജ​ന്‍സി​യി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍, പ്ലാ​റ്റി​നം, ഗോ​ള്‍ഡ്, സി​ല്‍വ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ക​ളി​ക്കാ​ര്‍ക്കാ​യു​ള്ള ലേ​ല​ത്തി​ല്‍ ആ​കെ 45 താ​ര​ങ്ങ​ളെ എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ള്‍ സ്വ​ന്ത​മാ​ക്കി. 523 ക​ളി​ക്കാ​രാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.

ക്യൂ​ബ​യു​ടെ ജോ​സ് അ​ന്റോ​ണി​യോ സാ​ന്‍ഡോ​വ​ല്‍ റോ​ജാ​സ് (മി​ഡി​ല്‍ ബ്ലോ​ക്ക​ര്‍), യു.​എ​സ്.​എ​യു​ടെ മാ​റ്റ് ഹി​ല്ലി​ങ് (അ​റ്റാ​ക്ക​ര്‍) എ​ന്നി​വ​രെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളു​ടെ പൂ​ളി​ല്‍ നി​ന്ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​റ്റാ​ക്ക​റാ​യ എം. ​അ​ശ്വി​ന്‍രാ​ജി​നെ 6.75 ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി. സി​ല്‍വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മോ​ഹ​ന്‍ ഉ​ക്ര​പാ​ണ്ഡ്യ​നെ (സെ​റ്റ​ര്‍) മൂ​ന്ന് ല​ക്ഷം രൂ​പ​ക്കും ഷ​ഫീ​ഖ് റ​ഹ്മാ​നെ (മി​ഡി​ല്‍ ബ്ലോ​ക്ക​ര്‍) 3.6 ല​ക്ഷ​ത്തി​നും കാ​ലി​ക്ക​റ്റ് ഹീ​റോ​സ് സ്വ​ന്ത​മാ​ക്കി. 3.90 ല​ക്ഷം രൂ​പ​ക്കാ​ണ് മി​ഡി​ല്‍ ബ്ലോ​ക്ക​റാ​യ ല​വ്മീ​ത് ക​ടാ​രി​യ​യെ ടീം ​വാ​ങ്ങി​യ​ത്.

പെ​റു​വി​ല്‍ നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യ എ​ഡ്വേ​ര്‍ഡോ റോ​മെ​യ്‌​നെ​യും (അ​റ്റാ​ക്ക​ര്‍) ബ്ര​സീ​ലി​ന്റെ വാ​ള്‍ട്ട​ര്‍ ഡി​ക്രൂ​സ് നെ​റ്റോ​യെ​യു​മാ​ണ് (മി​ഡി​ല്‍ ബ്ലോ​ക്ക​ര്‍) ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ പൂ​ളി​ല്‍ നി​ന്ന് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ അ​റ്റാ​ക്ക​ര്‍ രോ​ഹി​ത് കു​മാ​റി​നെ 17.5 ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ ഫ്രാ​ഞ്ചൈ​സി, ഗോ​ള്‍ഡ് വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​പു​ല്‍ കു​മാ​റി​നെ (സെ​റ്റ​ര്‍) 10.75 ല​ക്ഷം രൂ​പ​ക്കും സ്വ​ന്ത​മാ​ക്കി. സി​ല്‍വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍.​കെ. ഫാ​യി​സി​ന് വേ​ണ്ടി (മി​ഡി​ല്‍ ബ്ലോ​ക്ക​ര്‍) മൂ​ന്ന് ല​ക്ഷം രൂ​പ​യും ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് മു​ട​ക്കി. ജെ​റോം വി​നീ​ത് (യൂ​നി​വേ​ഴ്‌​സ​ല്‍), അ​ബി​ല്‍ കൃ​ഷ്ണ​ന്‍ എം.​പി. (അ​റ്റാ​ക്ക​ര്‍) എ​ന്നി​വ​രെ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് നി​ല​നി​ർ​ത്തി. എ​റി​ന്‍ വ​ര്‍ഗീ​സ് (അ​റ്റാ​ക്ക​ര്‍), സി. ​വേ​ണു (ലി​ബ​റോ), ജി.​എ​ന്‍. ദു​ഷ്യ​ന്ത് (ബ്ലോ​ക്ക​ര്‍) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് നി​ല​നി​ർ​ത്തി​യ​ത്. ഇ​റാ​ന്റെ മി​ഡി​ൽ ​ബ്ലോ​ക്ക​ർ ഡാ​നി​യ​ൽ മോ​റ്റാ​സെ​ദി​യും അ​മേ​രി​ക്ക​യു​ടെ അ​റ്റാ​ക്ക​ർ ആ​ൻ​ഡ്രൂ കൗ​ട്ട് ജെ​യിം​സും അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​നെ സ​മ്പ​ന്ന​മാ​ക്കും. മി​ഡി​ൽ ​ബ്ലോ​ക്ക​ർ എ​ൽ.​എം. മ​നോ​ജ് 8.75 ല​ക്ഷ​ത്തി​ന് അ​ഹ​മ്മ​ദാ​ബാ​ദ് ടീ​മി​ലെ​ത്തി. ​യു​വ യൂ​നി​വേ​ഴ്സ​ൽ അ​ങ്ക​മു​ത്തു, മ​ല​യാ​ളി ​​സെ​റ്റ​ർ ലാ​ൽ സു​ജ​ൻ തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്. മ​ല​യാ​ളി അ​റ്റാ​ക്ക​ർ സേ​തു​വി​നെ 9.75 ല​ക്ഷ​ത്തി​ന് ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ് സ്വ​ന്ത​മാ​ക്കി. ഐ​ബി​ൻ ജോ​സ്, പി.​വി. വി​ഷ്ണു, എം.​സി. മു​ജീ​ബ് തു​ട​ങ്ങി​യ മ​ല​യാ​ളി​ക​ളും ബം​ഗ​ളൂ​രു ടീ​മി​ലെ​ത്തി. കൊ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ടി​ൽ അ​മേ​രി​ക്ക​ൻ അ​റ്റാ​ക്ക​ർ കോ​ഡി കാ​ഡ് വെ​ൽ ക​ളി​ക്കും. പു​തി​യ ടീ​മാ​യ മും​ബൈ മെ​റ്റി​യോ​സി​ൽ മു​ൻ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് താ​രം എ. ​കാ​ർ​ത്തി​ക് പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ലേ​ല​ത്തി​ൽ ടീ​മി​ലെ​ത്തി. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​ൻ. ജി​തി​നും പി. ​രാ​ഹു​ലും ടീ​മി​ലു​ണ്ട്. ലീ​ഗി​ന്റെ സീ​സ​ണ്‍ ര​ണ്ടി​ല്‍ ആ​വേ​ശ​ക​ര​മാ​യ 31 മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionPrime Volleyball LeaguePrime VolleyballRohit Kumar
News Summary - Rohit Kumar earn big at Prime Volleyball League 2022 auction
Next Story