
അവസാന ലാപ്പിൽ ഹാമിൽട്ടണിനെ കടന്ന് വെസ്റ്റാപ്പന് കിരീടം; അബൂദബിയിൽ പിറന്നത് ചരിത്രം
text_fieldsഅബൂദബി: നാടകീയതയും വിവാദവും നിഴലായി പറന്ന അവസാന ലാപ്പിൽ ലൂയിസ് ഹാമിൽട്ടണിനെ മറികടന്ന് ഫോർമുല വൺ ലോക ചാമ്പ്യൻഷിപ് കന്നിക്കിരീടം മാറോടുചേർത്ത് ഡച്ച് താരം മാക്സ് വെസ്റ്റാപ്പൻ. അബൂദബി ഗ്രാൻഡ്പ്രീ വേദിയായ യാസ് മറീന സർക്യൂട്ടിൽ തുടക്കം മുതൽ മുന്നിലോടിയ ഹാമിൽട്ടൺ ആദ്യ ലാപ്പിൽ വെസ്റ്റാപ്പനെ പിന്നിലാക്കിയിരുന്നെങ്കിലും അവസാനം വരെ വിടാതെ പിന്തുടർന്ന് റെഡ്ബുളിെൻറ ഡച്ച് ഡ്രൈവർ അവസാനം ജയം പിടിക്കുകയായിരുന്നു.
ആദ്യമായാണ് ഒരു ഡച്ച് താരം ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടുന്നത്. റെഡ്ബുളിനൊപ്പം വെസ്റ്റാപ്പനിത് സീസണിലെ 10ാം കിരീടമാണ്. ഹാമിൽട്ടൺ നേരത്തേ ഏഴുതവണ ലോക ചാമ്പ്യനായിട്ടുണ്ട്. ഇത്തവണ എട്ടാം കിരീടം പിടിക്കാനുള്ള ശ്രമമാണ് വെസ്റ്റാപ്പനു മുന്നിൽ നിഷ്പ്രഭമായത്. 395.5 പോയിന്റാണ് വെസ്റ്റാപ്പനുള്ളത്. 387.5 പോയിന്റുമായി ഹാമിൽട്ടൺ രണ്ടാമതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
