റാക് ഹാഫ് മാരത്തണ്‍ ഫെബ്രുവരി 19ന്
text_fieldsറാസല്‍ഖൈമ: ഫെബ്രുവരി 18ന് നിശ്ചയിച്ചിരുന്ന 15ാമത് റാക് ഹാഫ് മാരത്തണ്‍ 19 ശനിയാഴ്ചയയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അല്‍ മര്‍ജാന്‍ ഐലൻറ് കേന്ദ്രീകരിച്ചാണ് മല്‍സരം നടക്കുന്നത്. യു.എ.ഇയിലെ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ വാരാന്ത്യ അവധിയോട് ബന്ധപ്പെട്ടാണ് മാറ്റം.
ലോകത്തിലെ തന്നെ വേഗമേറിയ അര്‍ധ മാരത്തോണെന്ന ഖ്യാതിയുള്ള റാക് ഹാഫ് മാരത്തണ്‍ മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം നടന്നിരുന്നില്ല. ഫെബ്രുവരി 18ന് പ്രഖ്യാപിച്ച മരത്തോണ് മല്‍സരങ്ങളിലേക്കും സന്ദര്‍ശകരെ ക്ഷണിച്ചുമുള്ള രജിസ്ട്രേഷന് നേരത്തെ തുടങ്ങിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ അര്‍ധ മാരത്തണ്‍ മല്‍സരങ്ങളില്‍ ലോക റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. മല്‍സരത്തില്‍ ഇക്കുറിയും റെക്കോര്‍ഡുകള്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വിശദ വിവരങ്ങള്‍ https://www.therakhalfmarathon.com വെബ്സൈറ്റില്‍ നിന്നറിയാം.

