Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെസ് കളി എനക്ക് റൊമ്പ പുടിക്കും -രജനീ കാന്ത്

text_fields
bookmark_border
Rajinikanth
cancel
Listen to this Article

ചെന്നൈ: തമിഴ്നാട് ചെസ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കാൻ തയാറായിരിക്കെ, ചെസിനോടുള്ള അഗാധ പ്രണയം വെളിപ്പെടുത്തി സ്റ്റൈൽ മന്നൻ രജനീ കാന്ത്. ഇൻഡോർ ഗെയി​മെന്ന നിലയിൽ ചെസിനെ വളരെയധികം ഇഷ്ടപ്പെടുന്നതായി രജനീ കാന്ത് പറഞ്ഞു. 44ാമത് ചെസ് ഒളിമ്പ്യാഡ് പ​ങ്കെടുക്കാനെത്തിയവ​രെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ട്വിറ്ററിലൂടെ ചെസ് ഒളിമ്പ്യാഡ് 2022 എന്ന ഹാഷ്ടാഗിലാണ് രജനീകാന്ത് ചെസിനോടുള്ള പ്രണയം വെളിപ്പെടുത്തിയത്. മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയ എല്ലാവർക്കും അദ്ദേഹം വിജയാശംസ നേരുകയും ചെയ്തു. ചിന്താമഗ്നനായിരുന്ന് ചെസ് കളിക്കുന്ന ഒരു ഫോട്ടോയും രജനീകാന്ത് പങ്കുവെച്ചു. ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ്. ചെന്നൈയിലെ മാമല്ലപുരത്താണ് ടൂർണമെന്റ് നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth Shows His Chess Moves As Tamil Nadu Hosts Mega Tournament
Next Story