Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sushil Kumar
cancel
Homechevron_rightSportschevron_rightOther Gameschevron_rightകൊലക്കേസ്​: ഒളിമ്പ്യൻ...

കൊലക്കേസ്​: ഒളിമ്പ്യൻ സുശീൽ കുമാറിനെ റെയിൽവേ സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: സാ​ഗ​ര്‍ റാ​ണ എ​ന്ന​യാ​ളെ മ​ർ​ദി​ച്ചു​ കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ഒ​ളി​മ്പ്യ​ൻ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ൽ​വേ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യി​ൽ സീ​നി​യ​ർ​ ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ ആ​യി​രു​ന്നു​ സു​ശീ​ൽ കു​മാ​ർ. ഡ​ല്‍ഹി ഛത്ര​സാ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മേ​യ്​ നാ​ലി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

തു​ട​ർ​ന്ന്​ ഒ​ളി​വി​ലാ​യി​രു​ന്ന സു​ശീ​ല്‍ കു​മാ​റി​നെ 18 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മ​റ്റൊ​രു പ്ര​തി​യാ​യ അ​ജ​യ് കു​മാ​റി​നൊ​പ്പം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഒ​ളി​വി​ലാ​യി​രു​ന്ന സു​ശീ​ല്‍ കു​മാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍കു​ന്ന​വ​ര്‍ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ജ​യ് കു​മാ​റി​നെ ക്കു​റി​ച്ച് വി​വ​രം ന​ല്‍കു​ന്ന​വ​ര്‍ക്ക് 50,000 രൂ​പ​യും പൊ​ലീ​സ് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2008ലെ ​െ​ബ​യ്​​ജി​ങ് ഒ​ളി​മ്പി​ക്​​സി​ൽ ഗു​സ്​​തി​യി​ൽ വെ​ങ്ക​ല​വും 2012ലെ ​ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി​യും സു​ശീ​ല്‍ കു​മാ​ര്‍ നേ​ടി​യി​ട്ടു​ണ്ട്. സു​ശീ​ൽ കു​മാ​റി​ന്​ വ​ധ​ശി​ക്ഷ ന​ല്‍ക​ണ​മെ​ന്ന് സാ​ഗ​ര്‍ റാ​ണ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സു​ശീ​ല്‍ കു​മാ​ര്‍ രാ​ഷ്​​ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്‌. പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​തി​രി​ക്കാ​ന്‍ കോ​ട​തി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പി​താ​വ് അ​ശോ​ക​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushil Kumar
News Summary - Railways suspends Olympian Sushil Kumar
Next Story