ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണവുമായി കരിന്തളത്തിന്റെ സ്വന്തം പി.വി. ബിജു
text_fieldsപി.വി. ബിജു സ്വർണമെഡലുമായി കോയമ്പത്തൂർ സ്റ്റേഡിയത്തിൽ
നീലേശ്വരം: കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ദേശീയ വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണമെഡൽ നേടി കരിന്തളത്തിന്റെ പി.വി. ബിജു ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 10,000 മീറ്റർ, 5,000 മീറ്റർ, 1,500 മീറ്റർ ഓട്ടമത്സരങ്ങളിലാണ് ബിജു സ്വർണനേട്ടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത ഇനങ്ങളിൽ മൂന്ന് സ്വർണമെഡലുകൾ നേടുന്ന ഏക താരമെന്ന നേട്ടവും ബിജു സ്വന്തമാക്കി. ദേശീയ-അന്തർദേശീയ തലങ്ങളിലെ വിവിധ അത്‌ലറ്റിക്സ് മത്സരങ്ങളിൽ ഇതിനുമുമ്പും നിരവധി മെഡലുകൾ നേടിയിട്ടുള്ള ബിജു, മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്.
തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗമായ ബിജു കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ ട്രഷറർ കൂടിയാണ്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിലെ ജീവനക്കാരനായ ബിജുവിന്റെ കായികരംഗത്തെ ഈ നേട്ടം നാടിനും അഭിമാനമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

