Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകൊച്ചി പഴയ കൊച്ചി...

കൊച്ചി പഴയ കൊച്ചി തന്നെ; പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും തോ​ൽ​വി

text_fields
bookmark_border
കൊച്ചി പഴയ കൊച്ചി തന്നെ; പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും തോ​ൽ​വി
cancel

ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് ര​ണ്ടാം പാ​ദ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സി​ന് വി​ജ​യ​ത്തു​ട​ക്കം. ഗ​ച്ചി​ബോ​ളി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ 3-2നാ​ണ് തോ​ല്‍പി​ച്ച​ത്. സ്‌​കോ​ര്‍: 15-13, 10-15, 15-13, 15-6, 13-15. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ കൊ​ച്ചി ര​ണ്ടാം സെ​റ്റി​ല്‍ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും അ​പ്ര​മാ​ദി​ത്തം നി​ല​നി​ര്‍ത്താ​നാ​യി​ല്ല. മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും സെ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ബ്ലാ​ക്ക് ഹോ​ക്‌​സ് സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ വി​ജ​യ വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് കൊ​ച്ചി അ​ഞ്ചാം സെ​റ്റ് നേ​ടി തോ​ല്‍വി​യു​ടെ ആ​ഘാ​തം കു​റ​ച്ച​ത്. സീ​സ​ണി​ല്‍ കൊ​ച്ചി​യു​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം പ​രാ​ജ​യ​മാ​ണി​ത്. ബെം​ഗ​ളൂ​രു ലെ​ഗ്ഗി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും കൊ​ച്ചി ടീം ​തോ​റ്റി​രു​ന്നു. അ​തേ​സ​മ​യം നാ​ലു​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു ജ​യ​വു​മാ​യി ഹൈ​ദ​രാ​ബാ​ദ് പോ​യ​ന്റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു. അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്. വ്യാ​ഴാ​ഴ്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സി​നെ ചെ​ന്നൈ ബ്ലി​റ്റ്‌​സ് നേ​രി​ടും. 9.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പോ​യ​ന്റ് പ​ട്ടി​ക​യി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യ കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സും കാ​ലി​ക്ക​റ്റ് ഹീ​റോ​സും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Blue SpikersPrime Volleyball LeagueHyderabad Black HawksPVL 2023
News Summary - Prime Volleyball League: Hyderabad Black Hawks vs Kochi Blue Spikers
Next Story