Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളി ലീഗ്...

പ്രൈം വോളി ലീഗ് ആവേശത്തിലേക്ക് കൊച്ചി

text_fields
bookmark_border
prime volleyball
cancel

കൊ​ച്ചി: പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് ആ​വേ​ശ​ത്തി​ലേ​ക്ക് കൊ​ച്ചി. ലീ​ഗി​ന്‍റെ അ​വ​സാ​ന​പാ​ദ മ​ത്സ​ര​ങ്ങ​ൾ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ (റീ​ജ​ന​ൽ സ്‌​പോ​ർ​ട്​​സ് സെ​ന്‍റ​ർ) വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

വൈ​കീ​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സും ചെ​ന്നൈ ബ്ലി​റ്റ്‌​സും ഏ​റ്റു​മു​ട്ടും. ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ് പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. 26ന് ​ര​ണ്ട് ക​ളി​ക​ൾ അ​ര​ങ്ങേ​റും. രാ​ത്രി 9.30നാ​ണ്​ ര​ണ്ടാം മ​ത്സ​രം. മാ​ർ​ച്ച്​ ര​ണ്ടി​ന് ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും. മാ​ർ​ച്ച്​ മൂ​ന്നി​നും നാ​ലി​നു​മാ​ണ് സെ​മി ഫൈ​ന​ല്‍. മാ​ർ​ച്ച്​ അ​ഞ്ചി​ന് ഫൈ​ന​ൽ ന​ട​ക്കും. ഇ​തു​വ​രെ ഒ​രു മ​ത്സ​ര​വും ജ​യി​ക്കാ​ത്ത കൊ​ച്ചി​ക്ക് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളെ​ല്ലാം നി​ർ​ണാ​യ​ക​മാ​ണ്.

ഈ​മാ​സം നാ​ലി​ന് ബം​ഗ​ളൂ​രു​വി​ൽ തു​ട​ങ്ങി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ ഹൈ​ദ​രാ​ബാ​ദ് ലെ​ഗ് കൂ​ടി അ​വ​സാ​നി​ച്ച​പ്പോ​ൾ അ​ഞ്ച് മ​ത്സ​ര​ത്തി​ൽ​നി​ന്ന് നാ​ലു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി ഒ​മ്പ​ത് പോ​യ​ന്റു​ള്ള അ​ഹ്​​മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്‌​സാ​ണ് പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Volleyball LeaguePrime Volleyball
News Summary - Prime Volley League excitement in Kochi
Next Story