Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightചെ​ന്നൈ​യുടെ...

ചെ​ന്നൈ​യുടെ ബ്ലിറ്റ്സ് യെല്ലോ

text_fields
bookmark_border
ചെ​ന്നൈ​യുടെ ബ്ലിറ്റ്സ് യെല്ലോ
cancel
camera_alt

കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ​തി​രെ പോ​യ​ന്റ് നേ​ടി​യ​ ചെ​ന്നൈ ബ്ലി​റ്റ്സ് താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ബം​ഗ​ളൂ​രു: പ്രൈം​വോ​ളി ലീ​ഗി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നു​ള്ള കൊ​ച്ചി ബ്ലൂ ​സ്​​പൈ​ക്കേ​ഴ്​​സി​ന്‍റെ മോ​ഹം പൊ​ലി​ഞ്ഞു. ഫ​ല​ത്തി​നാ​യി അ​ഞ്ചാം സെ​റ്റു​വ​രെ കാ​ത്തി​രു​ന്ന മ​ത്സ​ര​ത്തി​ൽ ​ജ​യം ചെ​ന്നൈ ബ്ലി​റ്റ്​​സി​നൊ​പ്പം. സ്​​കോ​ർ: 15-9, 11-15, 15-10, 8-15, 15-9. ചെ​ന്നൈ​യു​ടെ ന​വീ​ൻ രാ​ജ ജേ​ക്ക​ബാ​ണ്​ ക​ളി​യി​ലെ താ​രം.

ആ​ദ്യം അ​ക്കൗ​ണ്ട്​ തു​റ​ന്ന ചെ​ന്നൈ​ക്ക്​ ആ​ദ്യ സെ​റ്റി​ൽ കൊ​ച്ചി കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യാ​യി​ല്ല. ര​ണ്ടാം സെ​റ്റി​ൽ തു​ട​രെ മൂ​ന്നു പോ​യ​ന്‍റു​മാ​യി തു​ട​ങ്ങി​യ കൊ​ച്ചി പി​ന്നീ​ട്​ മി​ക​ച്ച ക​ളി​യി​ലൂ​ടെ സ്​​കോ​ർ 6-2 ആ​യി ഉ​യ​ർ​ത്തി. എ​ന്നാ​ൽ, തി​രി​ച്ചു​വ​ന്ന അ​യ​ൽ​ക്കാ​ർ ഒ​രു വേ​ള 10-10 ൽ ​സ്​​കോ​റെ​ത്തി.

പി​ന്നീ​ട്​ സൂ​പ്പ​ർ പോ​യ​ന്‍റ്​ നേ​ടി​യ കൊ​ച്ചി എ​തി​രാ​ളി​യു​ടെ സൂ​പ്പ​ർ പോ​യ​ന്‍റും വാ​രി സെ​റ്റ്​ പി​ടി​ച്ചു. മൂ​ന്നാം സെ​റ്റി​ൽ ചെ​ന്നൈ നാ​ല്​ പോ​യ​ന്‍റ്​ പി​ന്നി​ട്ട ശേ​ഷ​മാ​ണ്​ കൊ​ച്ചി ഉ​ണ​ർ​ന്ന​ത്. ക്യാ​പ്​​റ്റ​ൻ ന​വീ​നും മ​ല​യാ​ളി താ​രം അ​ഖി​നും വി​ദേ​ശ​താ​രം മോ​യോ​യും തി​ള​ങ്ങി​യ​പ്പോ​ൾ ചെ​ന്നൈ​യു​ടെ മ​ഞ്ഞ​പ്പ​ട സെ​റ്റ്​ പി​ടി​ച്ചു.

വി​ജ​യം അ​നി​വാ​ര്യ​മാ​യ നാ​ലാം സെ​റ്റി​ൽ കൊ​ച്ചി മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ച്ചു. എ​തി​രാ​ളി​യെ ഏ​റെ പി​ന്നി​ലാ​ക്കി 11-5 വ​രെ സ്​​കോ​ർ എ​ത്തി​ച്ച കൊ​ച്ചി പി​ന്നീ​ട്​ അ​ൽ​പം അ​യ​ഞ്ഞെ​ങ്കി​ലും സെ​റ്റ്​ 15-8 ന്​ ​പി​ടി​ച്ച്​ ക​ളി അ​വ​സാ​ന സെ​റ്റി​ലേ​ക്ക്​ നീ​ട്ടി. കൊ​ച്ചി​ക്കാ​യി വി​പു​ൽ കു​മാ​റും എ​റി​ൻ വ​ർ​ഗീ​സും വാ​ൾ​ട്ട​ർ ഡി​ക്രൂ​സും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തു. എ​ന്നാ​ൽ, പൊ​രു​താ​ൻ മ​റ​ന്ന കൊ​ച്ചി​യെ​യാ​ണ്​ അ​വ​സാ​ന സെ​റ്റി​ൽ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballPrime Volleyball League
News Summary - prime volley league-chennais blitz yellow-won
Next Story