Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം ​വോ​ളി ലീഗ്...

പ്രൈം ​വോ​ളി ലീഗ് മൂ​ന്നാം സീ​സ​ൺ നാളെ മുതൽ ചെ​ന്നൈ​യി​ല്‍

text_fields
bookmark_border
പ്രൈം ​വോ​ളി ലീഗ് മൂ​ന്നാം സീ​സ​ൺ നാളെ മുതൽ ചെ​ന്നൈ​യി​ല്‍
cancel
camera_alt

ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടീം ക്യാപ്റ്റന്മാർ കിരീടവുമായി

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മൂ​ന്നാം സീ​സ​ണ്‍ നാളെ ആ​രം​ഭി​ക്കും. അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ്, ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സ്, കാ​ലി​ക്ക​റ്റ് ഹീ​റോ​സ്, ചെ​ന്നൈ ബ്ലി​റ്റ്‌​സ്, ഡ​ല്‍ഹി തൂ​ഫാ​ന്‍സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്, കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ്, മും​ബൈ മെ​റ്റി​യോ​ഴ്‌​സ് എ​ന്നി​ങ്ങ​നെ ഒ​മ്പ​തു ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ലീ​ഗ് കി​രീ​ട​ത്തി​നാ​യി മ​ത്സ​രി​ക്കു​ക.

വൈ​കീ​ട്ട് 6.30ന് ​ചെ​ന്നൈ​യി​ലെ എ​സ്.​ഡി.​എ.​ടി മ​ള്‍ട്ടി​പ​ര്‍പ്പ​സ് ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ് ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ ബ്ലി​റ്റ്‌​സി​നെ നേ​രി​ടും. രാ​ത്രി 8.30ന് ​ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സ് കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സു​മാ‍‍യും ഏ​റ്റു​മു​ട്ടും.

വെള്ളിയാഴ്ച ​രാ​ത്രി 8.30നാ​ണ് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്-​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് മ​ത്സ​രം. വൈ​കീ​ട്ട് 6.30 മു​ത​ല്‍ സോ​ണി സ്‌​പോ​ര്‍ട്‌​സ് നെ​റ്റ്‌​വ​ര്‍ക്കി​ല്‍ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. സോ​ണി ലി​വി​ലും മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennaiPrime Volley League
News Summary - Prime Volley League 3rd season from tomorrow in Chennai
Next Story