ചെസ് ഒളിമ്പ്യാഡ് ദീപശിഖ പ്രയാണം തുടങ്ങി
text_fieldsചെസ് ഒളിമ്പ്യാഡ് ദീപശിഖ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് വിശ്വനാഥൻ ആനന്ദ് ഏറ്റുവാങ്ങുന്നു
ന്യൂഡൽഹി: ചെസ് ഒളിമ്പ്യാഡ് പ്രമാണിച്ച് ഇതാദ്യമായി ദീപശിഖ പ്രയാണം. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഫിഡെ പ്രസിഡന്റ് അർകാഡി ദ്വർകോവിച് പ്രധാനമന്ത്രിക്ക് ദീപശിഖ കൈമാറി. മോദിയിൽനിന്ന് മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദും ഏറ്റുവാങ്ങി. ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് 44ാമത് ചെസ് ഒളിമ്പ്യാഡ്. ദീപശിഖ 40 ദിവസംകൊണ്ട് ലേ, ശ്രീനഗർ, ജയ്പുർ, സൂറത്ത്, മുംബൈ, ഭോപാൽ, പട്ന, കൊൽക്കത്ത, ഗാങ്ടോക്, ഹൈദരാബാദ്, ബംഗളൂരു, തൃശൂർ, പോർട്ട് ബ്ലയർ, കന്യാകുമാരി തുടങ്ങി 75 നഗരങ്ങൾ സഞ്ചരിച്ച് മഹാബലിപുരത്തെത്തും.