ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് ഗോൾഡ്; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും അങ്കുഷിനും സ്വർണം
text_fieldsസുജിത് കൽക്കൽ, പർവീൺ ഹൂഡ, അങ്കുഷ് പങ്കൽ
നഗോയ: ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം കൂടി സ്വന്തമാക്കി ഇന്ത്യ. ഗുസ്തിയിൽ 23 കാരനായ സുജിത് കൽക്കലും ബോക്സിങ്ങിൽ പർവീൺ ഹൂഡയും അങ്കുഷ് പങ്കലുമാണ് സ്വർണം കരസ്ഥമാക്കിയത്. ഇതോടെ ഗെയിംസിലെ 14 -ാം ദിവസത്തെ ഇന്ത്യയുടെ സ്വർണ നേട്ടം നാലായി. നേരത്തെ, വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ ലോവ്‌ലിന ബോർഗോഹെയ്ൻ സ്വർണമണിഞ്ഞിരുന്നു.
ഇതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 15 സ്വർണവും 25 വെള്ളിയും 35 വെങ്കലും അടക്കം 75 മെഡലുകളാണ് ഇന്ത്യക്കുള്ളത്.
സുജിത് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഒളിമ്പിക് മെഡൽ ജേതാവായ താജിക്കിസ്ഥാന്റെ അബ്ദുൾമജിദ് കുദിയേവിനെ 10-9 എന്ന സ്കോറിനാണ് ഇന്ത്യൻ താരം കീഴടക്കിയത്. ഇത് ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ ഇന്ത്യയെ ആദ്യ സ്വർണ മെഡലാണ്.
ആദ്യ റൗണ്ടുകളിൽ പിന്നിട്ട് നിന്നതിന് ശേഷമാണ് സുജിത് സുവർണനേട്ടത്തിലെത്തിയത്. ആദ്യ പിരീഡിന് ശേഷം 2-9 ന് പിന്നിലായിരുന്ന ഇന്ത്യൻ താരം രണ്ടാം പിരീഡിൽ കുദിയേവിന് ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ തുടർച്ചയായി എട്ട് പോയിന്റുകൾ സ്വന്തമാക്കി തർക്കപ്പൻ തിരിച്ചുവരവ് നടത്തി. ഇതോടെ സുജീത് 10-9 എന്ന സ്കോറിന് വിജയം നേടുകയായിരുന്നു.
അതേസമയം, വനിതകളുടെ 65 കിലോഗ്രാം ബോക്സിങ്ങിലാണ് പർവീൺ ഹൂഡ സ്വർണം ചൂടിയത്. തായ്‌വാന്റെ ചെൻ നിയെൻ-ചിനെ പരാജയപ്പെടുത്തിയാണ് താരത്തിന്റെ നേട്ടം. മത്സരത്തിലെ ഒന്നാം റൗണ്ടിൽ 5-0 എന്ന നിലയിൽ പർവീൺ ആധിപത്യം നേടിയെങ്കിലും രണ്ടാം റൗണ്ടിൽ ഇതേ സ്‌കോറിൽ ചെൻ തിരിച്ചടിച്ച് ഒപ്പത്തിമൊപ്പമെത്തി. മൂന്നാം റൗണ്ടിൽ മികച്ച തിരിച്ചുവരവ് നടത്തിയാണ് പർവീൺ സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി പർവീൺ മാറി.
പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിലാണ് അങ്കുഷ് പങ്കൽ സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം മിൻസോങ്ങിനെ 4-0 ന് ഇന്ത്യൻ താരം കീഴടക്കുകയായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലർത്തിയാണ് താരത്തിന്റെ നേട്ടം. ഇതോടെ 2018-ൽ അമിത് പംഗാളിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അങ്കുഷ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

