Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപാരാലിമ്പിക്​സ്​:...

പാരാലിമ്പിക്​സ്​: ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്​

text_fields
bookmark_border
പാരാലിമ്പിക്​സ്​: ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്​
cancel

ടോക്യോ: പാരാലിമ്പിക്​സ്​ ഷൂട്ടിങ്ങി​ൽ സ്വർണവും വെള്ളിയും വെടിവെച്ചിട്ട്​ ഇന്ത്യ. മനീഷ്​ നാർവാൾ സ്വർണം നേടിയപ്പോൾ സിങ്​രാജ്​​ അധാന വെള്ളി സ്വന്തമാക്കി. ​50 മീറ്റർ പിസ്റ്റളിലാണ്​ ഇരുവരുടേയും നേട്ടം. പാരാലിമ്പിക്​സ്​ റെക്കോഡ്​ നേട്ടത്തോടെയാണ്​ മനീഷ്​ നാർവാൾ സ്വർണം നേടിയത്​.

ഫെനലിൽ മനീഷ്​ 218.2 എന്ന സ്​കോർ നേടിയപ്പോൾ സിങ്​ഹരാജ്​ അധാന 216.7 എന്ന സ്​കോർ നേടി. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനം നടത്തിയാണ്​ ഇരുവരും ഫൈനലിലേക്ക്​ മുന്നേറിയത്​​. സിങ്​ഹരാജ്​ നാലാമതായി ഫിനിഷ്​ ചെയ്​തപ്പോൾ യോഗ്യത റൗണ്ടിന്​ ശേഷം മനീഷ്​ ഏഴാമതായി ഫൈനലിലേക്ക്​ മുന്നേറി. എന്നാൽ മറ്റൊരു ഇന്ത്യൻ താരമായ ആകാശിന്​ ഫൈനലിലേക്ക്​ മുന്നേറാനായില്ല.

ശനിയാഴ്ചയിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ്​ ഷൂട്ടിങ്​ റേഞ്ചിൽ നിന്നും ഉണ്ടാവുന്നത്​. നേരത്തെ ബാഡ്​മിന്‍റണിൽ ഇന്ത്യയുടെ പ്രമോദ്​ ഭാഗത്​ മെഡലുറപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paralympics
News Summary - Paralympics: Manish wins gold, Singhraj wins silver in shooting event
Next Story