ചരിത്രം! പാരാലിമ്പിക്സിൽ 29 മെഡലുകളുമായി ഇന്ത്യ ക്യാമ്പെയ്ൻ അവസാനിപ്പിച്ചു
text_fieldsപാരിസിൽ അരങ്ങേറിയ 2024 പാരാലിമ്പിക്സിൽ ഇന്ത്യ ചരിത്രം കുറിച്ചു. ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ഇത്തവണ ചരിത്രം കുറിച്ചു. സെപ്റ്റംബർ എട്ടിന് ഈ വർഷത്തെ പാരാലിമ്പിക്സിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ അഭിമാനത്തോടെയായിരിക്കും ദേശിയ പാതക്ക് കീഴിൽ അണിനിരക്കുക.
ഏഴ് സ്വർണം, ഒമ്പത് വെള്ളി, 13 വെങ്കലം എന്നിങ്ങനെ 29 മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിൽ 17 മെഡൽ അത്‌ലറ്റിക്സ് വിഭാഗത്തിലായിരുന്നു.ത് പാരാലിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അമ്പെയ്ത്തിലൂടെ ഇന്ത്യ മെഡൽ നേടുന്നതിനും പാരിസ് സാക്ഷ്യം വഹിച്ചു. അമ്പെയ്ത്തിൽ പുരുഷ റിക്കർവ് ഓപ്പൺ വിഭാഗത്തിൽ ഹർവിന്ദർ സിങ് സ്വർണം സ്വന്തമാക്കി. ശീതൾ ദേവി - രാകേഷ് കുമാർ എന്നിവരുടെ സഖ്യം മിക്സഡ് ടീം കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലവും.
വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്.എൽ.3ൽ നിതീഷ് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് അന്റിൽ, ക്ലബ് ത്രോ എഫ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി 64 ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ എഫ് 41 ൽ നവദീപ് സിങ്, അമ്പെയ്ത്തിൽ ഹർവിന്ദർ സിങ്, എന്നിവരാണ് പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

