Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightച​രി​ത്ര​മെ​ഴു​താ​ൻ...

ച​രി​ത്ര​മെ​ഴു​താ​ൻ ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ; പാ​രാ​ലി​മ്പി​ക്​​സ്​ ​ടേ​ബി​ൾ ടെ​ന്നി​സി​ൽ വെ​ങ്ക​ല​മു​റ​പ്പി​ച്ച​ു

text_fields
bookmark_border
Bhavnaben-Patel
cancel

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സി​ൽ ച​രി​ത്രം ര​ചി​ച്ച ഇ​ന്ത്യ പാ​രാ​ലി​മ്പി​ക്​​സി​ലും ച​രി​ത്ര​ത്തി​െൻറ വ​ഴി​യി​ൽ. പാ​രാ​ലി​മ്പി​ക്​​സ്​ ടേ​ബി​ൾ ടെ​ന്നി​സി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ഇ​ന്ത്യ​ൻ താ​രം മെ​ഡ​ലു​റ​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ഭ​വി​ന​ബെ​ൻ പ​​ട്ടേ​ലാ​ണ്​ വ​നി​ത​ക​ള​ു​ടെ ടേ​ബി​ൾ ടെ​ന്നി​സി​ൽ സെ​മി​യി​ൽ ക​ട​ന്ന്​ മെ​ഡ​ൽ ഉ​റ​പ്പാ​ക്കി​യ​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റും റി​യോ പാ​രാ​ലി​മ്പി​ക്​​സി​ൽ സ്വ​ർ​ണ ജേ​താ​വു​​മാ​യ സെ​ർ​ബി​യ​യു​ടെ ബോ​റി​സ്​​ലാ​വ പെ​രി​ക്​ റാ​ൻ​കോ​വി​ചി​നെ​യാ​ണ്​ 11-5, 11-6, 11-7 എ​ന്ന സ്​​കോ​റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​തി​രാ​ളി​ക്ക്​ പ​ഴു​തു​ക​ളൊ​ന്നും അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു 34കാ​രി​യാ​യ ഭ​വി​ന​ബെ​ന്നി​െൻറ പോ​രാ​ട്ടം.

ശ​നി​യാ​​ഴ്​​ച ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സാ​ങ്​ മി​യാ​വോ​യു​മാ​യി ഏ​റ്റു​മു​ട്ടും. ഈ ​മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഭ​വി​ന​ക്ക്​ വെ​ങ്ക​ല​മെ​ഡ​ൽ ഉ​റ​പ്പാ​ണ്. വെ​ങ്ക​ല മെ​ഡ​ലി​നാ​യി പ്ര​ത്യേ​ക മ​ത്സ​ര​മി​ല്ലാ​ത്ത​തി​നാ​ൽ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ര​ണ്ടു​പേ​രും വെ​ങ്ക​ല മെ​ഡ​ലി​ന്​ അ​ർ​ഹ​രാ​കും.

ഗു​ജ​റാ​ത്തി​ലെ മെ​ഹ്​​സാ​ന ജി​ല്ല​ക്കാ​രി​യാ​യ ഭ​വി​ന നി​കു​ഞ്ച്​ പ​​ട്ടേ​ലി​നെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷ​മാ​ണ്​ അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ​ത്. ഭ​വി​ന ബെ​ൻ സ്വ​ർ​ണ​മ​ണി​യു​മെ​ന്ന്​ ഇ​ന്ത്യ​ൻ പാ​രാ​ലി​മ്പി​ക്​​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ദീ​പ​ക്​ മാ​ലി​ക്​ ശു​ഭാ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:table tennisTokyo Paralympics 2020Bhavinaben Patel
News Summary - Paddler Bhavinaben Patel Assured of Medal in Tokyo Paralympics 2020
Next Story