Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഓ​പ​ൺ...

ഓ​പ​ൺ അ​ത്‍ല​റ്റി​ക്സ്: കേ​ര​ള​ത്തി​ന് ആ​ദ്യ മെ​ഡ​ൽ

text_fields
bookmark_border
maria jayson
cancel
camera_alt

മ​രി​യ ജ​യ്സ​ൺ

ബം​ഗ​ളൂ​രു: ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഓ​പ​ൺ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്റെ മെ​ഡ​ൽ കാ​ത്തി​രി​പ്പി​ന് മൂ​ന്നാം​ദി​നം അ​റു​തി. വ​നി​ത​ക​ളു​ടെ പോ​ൾ​വാ​ൾ​ട്ടി​ൽ 3.8 മീ​റ്റ​ർ പി​ന്നി​ട്ട് മ​രി​യ ജ​യ്സ​ൺ നേ​ടി​യ വെ​ങ്ക​ല​മാ​ണ് മ​ല​യാ​ളി മാ​നം കാ​ത്ത​ത്. 4.05 മീ​റ്റ​ർ ചാ​ടി​യ റെ​യി​ൽ​വേ​സി​ന്റെ പ​വി​ത്ര വെ​ങ്കി​ടേ​ശ് സ്വ​ർ​ണ​വും നാ​ല് മീ​റ്റ​ർ ക​ട​ന്ന റെ​യി​ൽ​വേ​സി​ന്റെ ത​ന്നെ ഭ​ര​ണി​ക ഇ​ള​ങ്കോ​വ​ൻ വെ​ള്ളി​യും നേ​ടി.

ക​ഴി​ഞ്ഞ മീ​റ്റി​ൽ ദേ​ശീ​യ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​മ​ണി​ഞ്ഞ ത​മി​ഴ്നാ​ടി​ന്റെ റോ​സി മീ​ന പോ​ൾ​രാ​ജി​ന് പി​ന്നി​ൽ യ​ഥാ​ക്ര​മം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി​രു​ന്നു പ​വി​ത്ര​യു​ടെ​യും ഭ​ര​ണി​ക​യു​ടെ​യും സ​മ്പാ​ദ്യം. ഈ ​മീ​റ്റി​ലെ അ​തേ ദൂ​രം ചാ​ടി അ​ന്ന് മ​രി​യ ജ​യ്സ​ൺ നാ​ലാ​മ​താ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ക​സ​ഖ്സ്താ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നാ​ല് മീ​റ്റ​ർ ക​ട​ന്ന പ​വി​ത്ര വെ​ങ്ക​ടേ​ശ് വെ​ള്ളി നേ​ടി​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ 4x 400 മീ​റ്റ​ർ റി​ലേ​യി​ൽ മ​ല​യാ​ളി താ​രം ജി​തി​ൻ ജോ​ർ​ജ് അ​ട​ങ്ങു​ന്ന ടീം ​സ​ർ​വി​സ​സി​നാ​യി സ്വ​ർ​ണം നേ​ടി. അ​ക്ഷ​യ് നൈ​ൻ, ഹി​മാ​ൻ​ഷു, അം​​ഗ്രേ​ജ് സി​ങ് എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ.

ത​മി​ഴ്നാ​ട് വെ​ള്ളി​യും രാ​ജ​സ്ഥാ​ൻ വെ​ങ്ക​ല​വും നേ​ടി. കേ​ര​ള ടീം ​ഏ​ഴാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. വ​നി​ത​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ സോ​ണി​യ ബൈ​ശ്യ, കി​ര​ൺ പ​ഹ​ൽ, ഫ്ലോ​റ​ൻ​സ് ബ​ർ​ല, പ്രാ​ചി എ​ന്നി​വ​ര​ട​ങ്ങു​ന്ന റെ​യി​ൽ​വേ​സ് ടീ​മി​നാ​ണ് സ്വ​ർ​ണം. പ​ഞ്ചാ​ബും ഹ​രി​യാ​ന​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. മ​റ്റു മ​ത്സ​ര ഫ​ല​ങ്ങ​ൾ (സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം ക്ര​മ​ത്തി​ൽ): ട്രി​പ്ൾ ജം​പ് (വ​നി​ത​വി​ഭാ​ഗം)- മ​ലാ​ല അ​നു​ഷ, ഭൈ​ര​ബി റോ​യ്, ഷ​ർ​വാ​രി പ​രു​ലേ​ക​ർ.

ഷോ​ട്ട്പു​ട്ട് (പു​രു​ഷ വി​ഭാ​ഗം) -സാ​ഹി​ബ് സി​ങ്, പാ​ർ​ഥ് ലാ​ക്ര, അ​ഭി​ലാ​ഷ് സ​ക്സേ​ന. ഹാ​മ​ർ ​ത്രോ (​പു​രു​ഷ വി​ഭാ​ഗം) -ത​ര​ൺ​വീ​ർ, നീ​ര​ജ് കു​മാ​ർ, അ​ജ​യ് കു​മാ​ർ. ഡി​സ്ക​സ്​​ത്രോ (വ​നി​ത വി​ഭാ​ഗം) - നി​ധി, നീ​തി​ക വ​ർ​മ, സ​ന്ദീ​പ് കു​മാ​രി. 5000 മീ. (​പു​രു​ഷ വി​ഭാ​ഗം)- മു​ർ​ലി ഗ​വി​ത്, ഗൗ​ര​വ് മ​ത്തൂ​ർ, സ​ചേ​ലാ​ൽ പ​ട്ടേ​ൽ. 5000 മീ. (​വ​നി​ത വി​ഭാ​ഗം) - അ​ങ്കി​ത, സീ​മ, ദൃ​ഷ്ടി​ബെ​ൻ ചൗ​ധ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsOpen Athletics
News Summary - Open Athletics- Kerala's first medal
Next Story