Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഒളിമ്പ്യൻ ആകാശ് എസ്....

ഒളിമ്പ്യൻ ആകാശ് എസ്. മാധവന് ഇന്ന് മാംഗല്യം; വധു ഇന്തോനേഷ്യക്കാരി

text_fields
bookmark_border
Akash S Madhavan, Devi Siti Sendari
cancel
camera_alt

ആ​കാ​ശ് എ​സ്. മാ​ധ​വ​നും ദേ​വി സി​തി സെ​ന്ദ​രി​യും

Listen to this Article

മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ്. മാധവൻ വെള്ളിയാഴ്ച വിവാഹിതനാകുന്നു. ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദരിയാണ് വധു. പൊക്കം കുറഞ്ഞവരുടെ (ഡ്വാർഫ്) ഒളിമ്പിക്സിൽ 2013ലും 2017ലും ആകാശ് എസ്. മാധവൻ മെഡൽ നേടിയിട്ടുണ്ട്. സ്പോർട്സിൽ ആകാശിന്റെ സുഹൃത്ത് മെറിന്‍റെ കൂട്ടുകാരിയാണ് ദേവി സിതി സെന്ദരി.

ഒരു കായിക ഇനത്തിൽ പങ്കെടുക്കുന്ന സമയത്താണ് ദേവിയെ ആകാശ് പരിചയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയ വഴി സുഹൃത്തായി. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹം. ഇന്തോനേഷ്യയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ട് സെക്ഷനിലാണ് ദേവിക്ക് ജോലി. ആകാശ് പെരിന്തൽമണ്ണയിൽ ആയുർവേദിക്, സൗന്ദര്യവത്കരണ ഉൽപന്നങ്ങളുടെ ബിസിനസ് നടത്തി വരുന്നു.


ഇന്തോനേഷ്യയിൽ ജക്കാർത്തക്ക് അടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹർടോയോ-സിതി സരഹ് ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ്. സഹോദരൻ: വാഹ്യു. സഹോദരി: ദിവി.

മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ-ഗീത ദമ്പതിമാരുടെ മകനാണ് ആകാശ്. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് താലികെട്ട്. ശേഷം മേലാറ്റൂർ സുമംഗലി ഓഡിറ്റോറിയത്തിൽ മറ്റു വിവാഹ ചടങ്ങുകൾ. ബി.ജെ.പിയുടെ മലപ്പുറം ജില്ല സ്പോർട്സ് സെൽ കൺവീനർ കൂടിയാണ് ആകാശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingOlympianAkash S MadhavanDevi Siti Sendari
News Summary - Olympian Akash S. Madhavan wedding; The bride is Indonesian
Next Story