Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'തനിക്കും തെറ്റുപറ്റി'...

'തനിക്കും തെറ്റുപറ്റി' -കുറ്റമേറ്റ്​ ദ്യോകോ

text_fields
bookmark_border
തനിക്കും തെറ്റുപറ്റി -കുറ്റമേറ്റ്​ ദ്യോകോ
cancel

മെ​ൽ​ബ​ൺ: ലോ​ക ഒ​ന്നാം ന​മ്പ​റി​ല്ലാ​തെ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ മ​ത്സ​ര​ങ്ങ​ളെ​ന്ന ആ​ധി​യു​ടെ കാ​ർ​മേ​ഘം ഇ​നി​യും ആ​കാ​ശ​ത്ത്​ ക​ന​ത്തു​നി​ൽ​ക്കെ ത​നി​ക്ക്​ ചി​ല തെ​റ്റു​ക​ൾ സം​ഭ​വി​ച്ചെ​ന്ന തു​റ​ന്നു​പ​റ​ച്ചി​ലു​മാ​യി നൊ​വാ​ക്​ ദ്യോ​കോ​വി​ച്​.

ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ വി​സ അ​പേ​ക്ഷ​ക്ക്​ ന​ൽ​കി​യ ഫോ​റ​ത്തി​ൽ തെ​റ്റു​വ​രു​ത്തി​യെ​ന്നും കോ​വി​ഡ്​​ പോ​സി​റ്റി​വാ​യി​രി​ക്കെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ക​ണ്ടെ​ന്നു​മാ​ണ്​ താ​രം സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. വി​സ ന​ൽ​ക​ണോ പു​റ​ത്താ​ക്ക​ണോ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​നി​യും ആ​സ്​​ട്രേ​ലി​യ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ന്നി​രി​ക്കെ വെ​ളി​പ്പെ​ടു​ത്ത​ൽ തി​രി​ച്ച​ടി​യാ​കു​മോ എ​ന്നാ​ണ്​ ആ​ശ​ങ്ക.

ഒ​രാ​ഴ്ച മു​മ്പ്​ ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി​യ താ​ര​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​​ൽ ത​ട​വി​ലാ​ക്കി​യി​രു​ന്നു. കോ​ട​തി ഇ​ട​പെ​ട്ടാ​ണ്​ മോ​ചി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ താ​രം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഗ്രാ​ൻ​ഡ്​​സ്ലാം മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ന​ട​പ​ടി ഇ​നി​യും വ​രാ​മെ​ന്നാ​ണ്​ കു​ടി​യേ​റ്റ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicAustralian Open​Covid 19
News Summary - Novak Djokovic admits breaking isolation while Covid positive
Next Story