ബ്രസൽസ് ഡയമണ്ട് ലീഗ്: നീരജ് പിന്മാറി
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ച ബെൽജിയത്തിൽ നടക്കുന്ന ബ്രസൽസ് ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര പങ്കെടുക്കില്ല. ആഗസ്റ്റ് 28ന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വേദിയാവുന്ന ഡയമണ്ട് ലീഗ് ഫൈനലിന് ഇതിനകം നീരജ് യോഗ്യത നേടിയിട്ടുണ്ട്. ആയതിനാൽ ബ്രസൽസിലെ മത്സര ഫലമോ പിന്മാറ്റമോ താരത്തെ ബാധിക്കില്ല.
14ൽ നാല് ഡയമണ്ട് ലീഗുകളിലാണ് ജാവലിൻ ത്രോയുള്ളത്. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമേ നീരജ് പങ്കെടുത്തുള്ളൂ. ദോഹയിൽ 90.23 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയ നീരജ്, പാരിസിൽ 88.16 മീറ്ററിൽ ഒന്നാമനുമായി. ഇതോടെ, ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ആദ്യ ആറ് സ്ഥാനക്കാർക്കാണ് കലാശപ്പോരിൽ മത്സരിക്കാനാവുക. ആഗസ്റ്റ് 16ന് നടന്ന സിലേസിയ ഡയമണ്ട് ലീഗിൽനിന്നും നീരജ് പിന്മാറിയിരുന്നു. ഫൈനലിന് മുമ്പ് നടക്കുന്ന അവസാന മത്സരമാണ് ബ്രസൽസിലേത്.
ഒ.കെ. വിനീഷ് ഫെൻസിങ് അസോ. വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ 2025-2029 കാലയളവിലേക്ക് ഒ.കെ. വിനീഷിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി സതേഷ് പട്ടേൽ ആണ് പ്രസിഡന്റ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി രാജീവ് മേത്ത സെക്രട്ടറിയായും ഒഡിഷയിലെ ദിപേന്ദ്ര സഹൂ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കേരള ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റായ വിനീഷ് കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

