Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ക ഒ​ന്നാം...

ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യി ച​രി​ത്രം കു​റി​ച്ച് നീ​ര​ജ് ചോ​പ്ര

text_fields
bookmark_border
ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യി ച​രി​ത്രം കു​റി​ച്ച് നീ​ര​ജ് ചോ​പ്ര
cancel

ന്യൂ​ഡ​ൽ​ഹി: അ​ത് ല​റ്റി​ക്സി​ൽ ആ​ദ്യ വ്യ​ക്തി​ഗ​ത ഒ​ളി​മ്പി​ക്സ് സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ നീ​ര​ജ് ചോ​പ്ര​യി​ലൂ​ടെ രാ​ജ്യ​ത്തി​ന് മ​റ്റൊ​രു ച​രി​ത്രം. ട്രാ​ക് ആ​ൻ​ഡ് ഫീ​ൽ​ഡ് ഇ​ന​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​വു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നു​മാ​യി ജാ​വ​ലി​ൻ ത്രോ ​താ​രം. വേ​ൾ​ഡ് അ​ത് ല​റ്റി​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ റാ​ങ്കി​ങ്ങി​ലാ​ണ് നീ​ര​ജ് ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ​ത്. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ ആ​ൻ​ഡേ​ഴ്സ​ൻ പി​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യ​ന്റ് ലീ​ഡു​ണ്ട് നീ​ര​ജി​ന്. മേ​യ് ആ​ദ്യ​വാ​രം ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് 25കാ​ര​ൻ പു​തി​യ സീ​സ​ൺ തു​ട​ങ്ങി​യ​ത്.

നീ​ര​ജ് ചോ​പ്ര (1455 പോ​യ​ന്റ്), ഗ്രെ​നാ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ൻ പീ​റ്റേ​ഴ്സ​ൻ (1433), ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജാ​കൂ​ബ് വാ​ദ് ലെ​ജ് (1416), ജ​ർ​മ​നി​യു​ടെ ജൂ​ലി​യ​ൻ വെ​ബ​ർ (1385), പാ​കി​സ്താ​ന്റെ അ​ർ​ഷാ​ദ് ന​ദീം (1306) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ഞ്ച് റാ​ങ്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsNeeraj Chopra
News Summary - Neeraj Chopra on history as world number one
Next Story