Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ക അ​ത്‍ല​റ്റി​ക്സ്:...

ലോ​ക അ​ത്‍ല​റ്റി​ക്സ്: നീ​ര​ജി​ന് കീ​ഴി​ൽ 19 അം​ഗ സം​ഘം; മ​ല​യാ​ളിതാരങ്ങളായ ശ്രീ​ശ​ങ്കറും അ​ബ്ദു​ല്ലയും ജപ്പാനിലേക്ക്

text_fields
bookmark_border
neeraj chopra
cancel
camera_alt

നീരജ് ചോപ്ര

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ 13 മു​ത​ൽ 21 വ​രെ ടോ​ക്യോ​യി​ൽ ന​ട​ക്കു​ന്ന ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ജാ​വ​ലി​ൻ ത്രോ ​സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 19 അം​ഗ സം​ഘം. മ​ല​യാ​ളി​ക​ളാ​യ ശ്രീ​ശ​ങ്ക​ർ ലോ​ങ് ജം​പി​ലും അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ ട്രി​പ്ൾ ജം​പി​ലും മ​ത്സ​രി​ക്കും. ഇ​താ​ദ്യ​മാ​യി പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ നാ​ലു​പേ​ർ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങും. നി​ല​വി​ലെ ചാ​മ്പ്യ​ൻ നീ​ര​ജി​ന് പു​റ​മെ, സ​ച്ചി​ൻ യാ​ദ​വ്, യ​ശ്വീ​ർ സി​ങ്, രോ​ഹി​ത് യാ​ദ​വ് എ​ന്നി​വ​ർ മ​ത്സ​രി​ക്കും. അ​നാ​രോ​ഗ്യം കാ​ര​ണം അ​വി​നാ​ശ് സാ​ബ് ലെ (3000 ​മീ. സ്റ്റീ​പ്ൾ ചേ​സ്), അ​ക്ഷ്ദീ​പ് സി​ങ് (20 കി.​മീ. ന​ട​ത്തം), ന​ന്ദി​മി അ​ഗ​സാ​ര (ഹെ​പ്റ്റാ​ത്ത​ല​ൺ) എ​ന്നി​വ​ർ പി​ന്മാ​റി. റി​ലേ ടീ​മു​ക​ളൊ​ന്നും യോ​ഗ്യ​ത നേ​ടി‍യി​ട്ടി​ല്ല.

എം. ശ്രീശങ്കർ, അബ്ദുല്ല അബൂബക്കർ

ഇ​ന്ത്യ​ൻ ടീം

​പു​രു​ഷ​ന്മാ​ർ: നീ​ര​ജ് ചോ​പ്ര, സ​ച്ചി​ൻ യാ​ദ​വ്, യ​ശ്വീ​ർ സി​ങ്, രോ​ഹി​ത് യാ​ദ​വ് (ജാ​വ​ലി​ൻ ത്രോ), ​എം. ശ്രീ​ശ​ങ്ക​ർ (ലോ​ങ് ജം​പ്), ഗു​ൽ​വീ​ർ സി​ങ് (5,000 മീ., 10,000 ​മീ.), പ്ര​വീ​ൺ ചി​ത്ര​വേ​ൽ, അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ (ട്രി​പ്ൾ ജം​പ്), സ​ർ​വേ​ഷ് അ​നി​ൽ കു​ഷാ​രെ (ഹൈ​ജം​പ്), അ​നി​മേ​ഷ് കു​ജു​ർ (200 മീ.), ​തേ​ജ​സ് ഷി​ർ​സെ (110 മീ. ​ഹ​ർ​ഡ്ൽ​സ്), സെ​ർ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ (20 കി.​മീ. ന​ട​ത്തം), റാം ​ബാ​ബു, സ​ന്ദീ​പ് കു​മാ​ർ (കി.​മീ. ന​ട​ത്തം).

വ​നി​ത​ക​ൾ: പ​രു​ൾ ചൗ​ധ​രി, അ​ങ്കി​ത ധ്യാ​നി (3000 മീ. ​സ്റ്റീ​പ്ൾ​ചേ​സ്), അ​ന്നു റാ​ണി ജാ​വ​ലി​ൻ ത്രോ), ​പ്രി​യ​ങ്ക ഗോ​സ്വാ​മി (35 കി.​മീ. ന​ട​ത്തം), പൂ​ജ (800 മീ., 1500 ​മീ.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Chopraindian athleticsM SreeshankarAbdulla AboobackerWorld Athleticschampionship
News Summary - Neeraj Chopra leads India's 19 member squad for World Athletics Championships
Next Story