പനിയും തൊണ്ടവേദനയും; സുവർണതാരം നീരജ് ചോപ്ര വിശ്രമത്തിൽ
text_fieldsചണ്ഡീഗഡ്: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും. അതേസമയം, കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണ്. നീരജ് ചോപ്ര വിശ്രമത്തിലാണെന്ന് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ടോക്യോ ഒളിമ്പിക്സിൽ പുരുഷൻമാരുടെ ഫൈനലിൽ 87.58 മീറ്റർ ജാവലിൻ പായിച്ചാണ് 23കാരനായ നീരജ് ഒളിമ്പിക് അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമായത്. നീരജിന്‍റെ സ്വർണത്തിന്‍റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്സ് ചരിത്രത്തിന്‍റെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഒളിമ്പിക് നേട്ടത്തിന് പിന്നാലെ ലോക റാങ്കിങ്ങിലും നീരജ് മുന്നേറ്റമുണ്ടാക്കി. ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജ് രണ്ടാം സ്ഥാനത്താണ്.
ടോക്യോയോയിലെ നീരജിന്‍റെ സ്വർണ നേട്ടം ഇക്കുറി ഒളിംപിക്സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മുഹൂർത്തങ്ങളില്‍ ഒന്നായി വേള്‍ഡ് അത്‍ലറ്റിക്സ് തെരഞ്ഞെടുത്തിരുന്നു.