Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജോലി പാർക്കിങ്​ ഫീ...

ജോലി പാർക്കിങ്​ ഫീ പിരിവ്​​ -ജീവിതത്തിന്‍റെ റിങ്ങിൽ പൊരുതി ഈ ബോക്​സിങ്​ മെഡൽ ജേതാവ്​

text_fields
bookmark_border
Ritu boxing school national medalist
cancel

ന്യൂഡൽഹി: രാജ്യത്തിനായി കായിക രംഗത്ത്​ ഒരുപാട്​ നേട്ടങ്ങൾ എത്തിപ്പിടിക്കേണ്ട താരങ്ങൾ ജീവിത പ്രാരാബ്​ധം കൊണ്ട്​ മറ്റ്​ പല ജോലികളും ചെയ്​ത്​ ജീവിതം പുലർത്തുന്ന വാർത്തകൾ നാം വായിക്കാറുണ്ട്​. അക്കൂട്ടത്തിലെ ഏറ്റവും പുതിയ അംഗമാണ്​ ചണ്ഡിഗഢിൽ നിന്നുള്ള യുവ ബോക്​സറായ ഋതു. ദേശീയ സ്​കൂൾ ബോക്​സിങ്ങിൽ വെങ്കല മെഡൽ ജേതാവായ ഋതു ഇപ്പോൾ ഒരു പാർക്കിങ്​ അറ്റൻഡന്‍റ്​ ആയാണ്​ ജോലി ചെയ്യുന്നത്​. ശാസ്​ത്രി പാർക്ക്​ പ്രദേശത്താണ്​ പാർക്കിങ്​ ഫീ പിരിക്കുന്നത്​.

പത്താം ക്ലാസിൽ പഠിക്കു​േമ്പാൾ ബോക്​സിങ്ങിൽ താൽപര്യം തോന്നിത്തുടങ്ങിയയ ഋതു സംസ്​ഥാന, ദേശീയ തലത്തിലുള്ള ടൂർണമെന്‍റുകളിൽ പ​ങ്കെടുത്തിട്ടുണ്ട്​. ബോക്​സിങ്ങിന്​ പുറമേ വേളിബാളിലും ഗുസ്​തിയിലും 23കാരി മികവ്​ തെളിയിച്ചു.

'പിതാവിന്​ സുഖമില്ലാതായയേതയാടെ കുടുംബം പുലർത്താൻ കൂലിപ്പണിക്ക്​ പോകേണ്ടതായി വന്നു. എന്‍റെ കോച്ചിനോട്​ സഹായം ചോദിച്ചെങ്കിലും സീനിയർ തലത്തിൽ കളിക്കാനായി പിന്തുണ ലഭിക്കാൻ പ്രയാസമായിരിക്കു​െമന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി' -കായിക രംഗം വിടാനുണ്ടായ കാരണം ഋതു വിശദീകരിച്ചു.

'എനിക്ക്​ പഠനം വര ഉപേക്ഷിക്കേണ്ടി വന്നു. സ്​പോട്​സ്​ ക്വോട്ടയിൽ എനിക്ക്​ സ്​കോളർഷിപ്പോ അല്ലെങ്കിൽ ജോലിയോ ലഭിച്ചില്ല. അതുകൊണ്ട്​ ബോക്​സിങ്​ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു' -ഋതു പറഞ്ഞു. അധികൃതരുടെ സഹായം ലഭിച്ചാൽ രാജ്യത്തിന്​ വേണ്ടി കളിക്കാനു​ം ഒളിമ്പിക്​ മെഡലിനായി ശ്രമിക്കാനും ഋതുവിന്​ താൽപര്യമുണ്ട്​.

ഒളിമ്പിക്​സ്​ ബോക്​സിങ്ങിൽ 23കാരിയായ അസം സ്വദേശിനി ലവ്​ലിന ബോർഗോഹെയ്​ൻ വെങ്കലം സ്വന്തമാക്കിയിരുന്നു. വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ഒളിമ്പിക്​ മെഡൽ നേടുന്ന മുന്നാമത്തെ ബേകാക്​സറായിരുന്നു ലവ്​ലിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingpunjabParking Assistant
News Summary - National School Boxing Medalist Working As Parking Assistant To Sustain Family
Next Story