Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ജൂനിയർ മീറ്റ്: കിരണിന് റെക്കോഡ്; ഹനാനും സ്വർണം
text_fieldsbookmark_border
1. അണ്ടർ 20 ആൺ 110 മീ. ഹർഡ്ൽസിൽ മുഹമ്മദ് ഹനാൻ സ്വർണത്തിലേക്ക്, 2. കെ. കിരൺ
ഗുവാഹതി: ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം കേരളത്തിന് രണ്ടു സ്വർണവും ഓരോ വെള്ളിയും വെങ്കലവും. അണ്ടർ 16 ആൺ 80 മീറ്റർ ഹർഡ്ൽസിൽ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത കേരള താരം കെ. കിരൺ മീറ്റ് റെക്കോഡിട്ടു. അണ്ടർ 20 ആൺ 110 മീ. ഹർഡ്ൽസിൽ മുഹമ്മദ് ഹനാനും സ്വർണം നേടി.
അണ്ടർ 18 പെൺ ഹാമർത്രോയിൽ ആൻ മരിയ വെള്ളിയും അണ്ടർ 16 ആൺ ഹൈജംപിൽ ദേവക് ഭൂഷൺ വെങ്കലവും സ്വന്തമാക്കി. ഇതോടെ കേരളത്തിന് ആറു സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

