ദേശീയ ഹാൻഡ്ബാൾ 26 മുതൽ ചങ്ങനാശ്ശേരിയിൽ
text_fieldsകോട്ടയം: കേരള ഹാൻഡ്ബാൾ അസോസിയേഷന്റെ നേത്യത്വത്തിൽ 33-ാമത് നാഷനൽ സീനിയർ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളജ്, അസംപ്ഷൻ കോളജ് എന്നിവിടങ്ങളിലായി ഡിസംബർ 26 മുതൽ 29 വരെ നടക്കും. കേരളം ആദ്യമായാണ് ഈ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിന്റെ ഭാഗ്യചിഹ്നം സിപ്പി എന്ന മുയലാണ്. പേര് നിർദ്ദേശിച്ച പാലക്കാട് സ്വദേശിനി സുൽഫി ആബിദിന് 10,000 രൂപ സമ്മാനം നൽകും. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ പ്രധാന ടീമുകളെ കൂടാതെ റെയിൽവേ, സർവീസസ്, പൊലീസ് ടീമുകളും മാറ്റുരക്കും.
29ന് ഫൈനൽ മത്സരത്തിന് ശേഷം സമാപന സമ്മേളനവും സമ്മാനദാനവും നടക്കുമെന്ന് കെ.എച്ച്.എ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്, ജനറൽ സെക്രട്ടറി സുധീർ എസ്.എസ്, ജനറൽ കൺവീനർ ജിജി ഫ്രാൻസിസ് നിറപറ, ടെക്നിക്കൽ കമ്മിറ്റി കൺവീനർ ബെർണാഡ് തോമസ്, മീഡിയ കൺവീനർ മാർട്ടിൻ ജോസഫ്, പി.ആർ.ഒ വിനോദ് പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

