കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം
text_fieldsഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിലൂടെ ഇന്ത്യ കാത്തിരുന്ന ആദ്യ സ്വർണമെഡൽ സ്വന്തമാക്കി. വനിതകളുടെ വിഭാഗത്തിൽ മത്സരിച്ച മീരാഭായ് ചാനുവാണ് രാജ്യത്തിനായി സ്വർണം അണിഞ്ഞത്. സ്നാച്ചിൽ 85 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉൾപ്പെടെ ആകെ ഭാരം ഉയർത്തിയാണ് താരം ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്.
2018, 2022 കോമൺവെൽത്ത് ഗെയിംസുകളിലും സ്വർണം നേടിയിരുന്ന ചാനുവിന്റെ തുടർച്ചയായ മൂന്നാം നേട്ടമാണിത്. ഇതോടെ ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടത്തിനും മീരാഭായ് ചാനു അർഹയായി. മുൻപ് ഗുസ്തി താരങ്ങളായ സുശീൽ കുമാർ (2010, 2014, 2018), വിനേഷ് ഫോഗട്ട് (2014, 2018, 2022) എന്നിവർ മാത്രമാണ് ഈ റെക്കോർഡിലെത്തിയിട്ടുള്ളത്.
ഇതോടൊപ്പം ഞായറാഴ്ച നടന്ന പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഋഷികാന്ത സിങ് വെള്ളി മെഡലും കരസ്ഥമാക്കി. നേരത്തെ പാരാ പവർലിഫ്റ്റിങ്ങിൽ ഝന്ധുകുമാർ നേടിയ മെഡൽ ഉൾപ്പെടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

