Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mick schumacher accident
cancel

റേസിനിടെ അപകടം; മൈക്കൽ ഷൂമാക്കറുടെ മകൻ മിക്കിന്റെ എഫ്1 കാർ തകർന്ന് തരിപ്പണമായി-വീഡിയോ

text_fields
bookmark_border
Listen to this Article

ജിദ്ദ: ഇതിഹാസ കാറോട്ടക്കാരൻ മൈക്കൽ ഷൂമാക്കറിന്റെ മകൻ മിക് ഷൂമാക്കറിന്റെ കാർ റേസിനിടെ അപകടത്തിൽ പെട്ടു. ശനിയാഴ്ച സൗദി ഗ്രാൻഡ്പീ യോഗ്യത റൗണ്ടിനിടെയാണ് ഹാസ് എഫ് വൺ ടീമിലെ ഡ്രൈവറായ മിക്കിന്റെ കാർ അപകടത്തിൽ തകർന്നത്. 23കാരന്റെ കാർ ജിദ്ദ സർക്യൂട്ടിന്റെ 12ാം വളവിന് സമീപ​ത്തെ കോൺക്രീറ്റ് ചുമരിൽ ഇടിച്ചുതകരുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മിക് സൗദി അറേബ്യൻ ഗ്രാൻപീയുടെ പ്രധാന മത്സരത്തിൽ നിന്ന് പുറത്തായി.

നിയന്ത്രണം നഷ്ടമായ മിക്കിന്റെ കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നീട് താൻ സുഖമായിരിക്കുന്ന​ുവെന്ന് വ്യക്തമാക്കി മിക് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. മിക് ആശുപത്രി വിട്ട് താമസസ്ഥലത്തെത്തിയതായി ഹാസ് വ്യക്തമാക്കി.

240 കി.മീ വേഗതയിൽ നടന്ന അപകടത്തിൽ ഹാസ് കാറിന്റെ പിൻഭാഗം ബോഡിയിൽ നിന്ന് വേർപെടുത്തിയതിനെത്തുടർന്ന് സെഷൻ നിർത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Michael Schumacher's son Mick's F1 car suffers horrific crash
Next Story