Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅടി..തട... ലോക ക്ലബ്...

അടി..തട... ലോക ക്ലബ് വോളിക്ക് ഇന്ന് വിസിലടി

text_fields
bookmark_border
അടി..തട... ലോക ക്ലബ് വോളിക്ക് ഇന്ന് വിസിലടി
cancel
camera_alt

ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക ക്ല​ബ് വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ടീം ​പ്ര​തി​നി​ധി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം. ഇ​ട​ത്തു​നി​ന്ന്: ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി അം​ഗം ഡോ. ​ഡി.​ജി. ചൗ​ധ​രി, അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് താ​രം സ്ര​ജ​ൻ ഷെ​ട്ടി, പെ​റൂ​ജി​യ ക്യാ​പ്റ്റ​ൻ വി​ൽ​ഫ്ര​ഡോ ലി​യോ​ൺ, സ​ഡ ക്രു​സൈ​റോ ക്യാ​പ്റ്റ​ൻ വാ​ല​സ് ഡി​സൂ​സ, എ​ഫ്.​ഐ.​വി.​ബി എ​ക്സി.​വൈ​സ് പ്ര​സി​ഡ​ന്റ് അ​ല​ക്സാ​ണ്ട​ർ ബൊ​റി​സി​ച്ച്, ഹ​ൾ​ക് ബാ​ങ്ക് ക്യാ​പ്റ്റ​ൻ നി​മി​ർ അ​ബ്ദു​ൽ അ​സീ​സ്, ഇ​തം​ബെ മി​നാ​സ് ക്യാ​പ്റ്റ​ൻ ലൂ​കാ​സ് ലോ, ​ബേ​സ്ലൈ​ൻ വെ​ഞ്ചേ​ഴ്സ് എം.​ഡി തു​ഹി​ൻ മി​ശ്ര എ​ന്നി​വ​ർ

ബം​ഗ​ളൂ​രു: വോ​ളി ആ​രാ​ധ​ക​ർ​ക്ക് ഇ​നി അ​ഞ്ചു​നാ​ൾ ക​ൺ​നി​റ​യെ തീ​പാ​റും അ​ടി​ത​ട​ക​ളു​ടെ ദി​ന​ങ്ങ​ൾ. വ​ൻ​ക​ര​ക​ളി​ലെ ചാ​മ്പ്യ​ന്മാ​ർ ലോ​ക ക്ല​ബ് കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​ക്കു​ന്ന പു​രു​ഷ വോ​ളി​ബാ​ൾ ക്ല​ബ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ വി​സി​ലു​യ​രും. കോ​റ​മം​ഗ​ല നാ​ഷ​ന​ൽ ഗെ​യിം​സ് വി​ല്ലേ​ജി​ലെ ഇ​ൻ​ഡോ​ർ സ്റേ​റ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​നി​ലെ സ​ൺ​ട​റി സ​ൺ​ബേ​ഡ്സ് യൂ​റോ​പ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള ഹ​ൾ​ക്ബാ​ങ്ക് സ്​​പോ​ർ ക്ല​ബി​നെ നേ​രി​ടും.

സ​ർ സി​കോ​മ പെ​റൂ​ജി​യ

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റാ​ലി​യ​ൻ ക്ല​ബി​ന് കി​രീ​ടം കാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മു​മ്പ് ര​ണ്ടു ക്ല​ബു​ക​ൾ മാ​ത്ര​മേ ലോ​ക ക്ല​ബ് വോ​ളി​യി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി​യി​ട്ടു​ള്ളൂ. സ്റ്റാ​ർ സെ​റ്റ​ർ സി​മോ​ൺ ജി​യാ​നെ​ല്ലി​യും സൂ​പ്പ​ർ അ​റ്റാ​ക്ക​ർ പോ​ളി​ഷ് താ​രം വി​ൽ​ഫ്ര​ഡോ ലി​യോ​ണും ടീ​മി​ന്റെ ക​രു​ത്ത്. ക​ഴി​ഞ്ഞ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച അ​റ്റാ​ക്ക​ർ എ​ന്ന ബ​ഹു​മ​തി​യും വി​ൽ​ഫ്ര​ഡി​നു​ണ്ട്.

ഹ​ൾ​ക്ക്ബാ​ങ്ക് സ്​​പോ​ർ ക്ല​ബ്

തു​ർ​ക്കി​യ​യി​ലെ അ​ങ്കാ​റ കേ​ന്ദ്ര​മാ​യ ക്ല​ബ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ൾ. ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ ഫ്രാ​ൻ​സ് ടീ​മം​ഗ​മാ​യി​രു​ന്ന ഔ​ട്ട്സൈ​ഡ് ഹി​റ്റ​ർ ഇ​ർ​വി​ൻ ന​ഗേ​പ​ത്, ഡ​ച്ച് താ​രം നി​മി​ർ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ടീ​മി​ന്റെ ക​രു​ത്ത്.

സ​ഡ ക്രു​സെ​രി​യോ വോ​ളി

ലോ​ക ക്ല​ബ് വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 2012 മു​ത​ൽ സ്ഥി​രം സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന ബ്ര​സീ​ലി​യ​ൻ ക്ല​ബ്. ബ്ര​സീ​ലി​യ​ൻ ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ ലൂ​കാ​സും വാ​ല​സ് ഡി​സൂ​സ​യും അ​ട​ങ്ങു​ന്ന ടീം ​എ​തി​രാ​ളി​ക​ൾ​ക്ക് വി​റ​യേ​കും.

ഇ​താം​ബെ മി​നാ​സ്

വോ​ളി​ക്ക് വ​ള​ക്കൂ​റു​ള്ള ബ്ര​സീ​ലി​യ​ൻ മ​ണ്ണി​ൽ​നി​ന്നാ​ണ് ഇ​താം​ബെ മി​നാ​സി​ന്റെ വ​ര​വ്. ലാ​റ്റി​ന​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് ക്രു​സെ​രി​യോ ക്ല​ബി​നൊ​പ്പം ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. അ​ണ്ട​ർ 21 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ളി​ച്ച 19 കാ​ര​ൻ ആ​ർ​ത​ർ ബെ​ന്റോ​യു​ടെ ഔ​ട്ട്സൈ​ഡ് ഹി​റ്റ​റു​ക​ൾ നി​ർ​ണാ​യ​കം.

സ​ൺ​ട​റി സ​ൺ​ബേ​ഡ്സ്

ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന ആ​ദ്യ ജ​പ്പാ​ൻ ക്ല​ബാ​ണ് സ​ൺ​ട​റി സ​ൺ​ബേ​ഡ്സ്. ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​ണ് ടീം ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന​ത്. മി​ഡി​ൽ​ബ്ലോ​ക്ക​ർ ത​യ്ഷി ഒ​നൊ​ഡെ​റ, സെ​റ്റ​ർ മ​സാ​കി ഒ​യ, ഔ​ട്ട്സൈ​ഡ് ഹി​റ്റ​ർ കെ​ന്യ ഫു​ജി​ന​ക എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ്

നി​ല​വി​ൽ പ്രൈം ​വോ​ളി ലീ​ഗ് ചാ​മ്പ്യ​ന്മാ​ർ. ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്ര​വേ​ശ​നം. ഇ​ന്ത്യ​ൻ ക​രു​ത്തി​ലാ​ണ് ടീ​മി​ന്റെ ആ​ത്മ​വി​ശ്വാ​സം. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ദേ​ശീ​യ ജ​ഴ്സി​യ​ണി​ഞ്ഞ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​വ​ർ കൂ​ട്ടി​യ ടീം ​പ​രി​ച​യ സ​മ്പ​ന്ന​രാ​യ എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ നേ​ടു​ന്ന ഒ​രോ ജ​യ​വും ഇ​ന്ത്യ​ൻ വോ​ളി​യു​ടെ ച​രി​ത്ര​മാ​വും.

മുത്താണ് ഡിഫൻഡേഴ്സ്

അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​നെ മു​ത്തു​സ്വാ​മി അ​പ്പാ​വു ന​യി​ക്കും; അം​ഗ​മു​ത്തു രാ​മ​സ്വാ​മി യൂ​നി​വേ​ഴ്സ​ൽ പ്ലെ​യ​ർ

ബം​ഗ​ളൂ​രു: ലോ​ക ക്ല​ബ് വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​​നെ മു​ത്തു​സ്വാ​മി അ​പ്പാ​വു ന​യി​ക്കും. ദ​ക്ഷി​ണ​മൂ​ർ​ത്തി സു​ന്ദ​രേ​ശ​നാ​ണ് കോ​ച്ച്. ആ​സ്ട്രേ​ലി​യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​ക്സ് സെ​നി​ക​യാ​ണ് ഏ​ക വി​ദേ​ശ താ​രം.

മ​ല​യാ​ളി താ​രം ഷ​മീ​മു​ദ്ദീ​ൻ അ​മ്ര​ബാ​ത്ത് അ​ട​ക്കം ഒ​രു​പി​ടി മി​ക​ച്ച ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​ണ് ടീം ​അ​ങ്ക​ത്തി​ന് ക​ച്ച​കെ​ട്ടു​ന്ന​ത്. 15 അം​ഗ ടീ​മി​ൽ അം​ഗ​മു​ത്തു രാ​മ​സ്വാ​മി യൂ​നി​വേ​ഴ്സ​ൽ പ്ലെ​യ​റാ​യി ക​ളം നി​റ​യും. മു​ത്തു​സ്വാ​മി അ​പ്പാ​വു​വും ഉ​ക്ര​പാ​ണ്ഡ്യ​ൻ മോ​ഹ​നു​മാ​ണ് സെ​റ്റ​ർ​മാ​ർ. അ​റ്റാ​ക്ക​ർ​മാ​രാ​യി മാ​ക​സ് സെ​നി​ക​ക്ക് പു​റ​മെ അ​സ്മ​ത്തു​ല്ല, അ​മി​ത് ഗു​ലി​യ, സ​ന്തോ​ഷ് സ​ഹാ​യ അ​ന്തോ​ണി രാ​ജ്, ന​ന്ദ​ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രും ലി​ബ​റോ​മാ​രാ​യി ത​മി​ൾ​വ​ന​ൻ ശ്രീ​കാ​ന്ത്, രാ​മ​നാ​ഥ​ൻ രാ​മ​മൂ​ർ​ത്തി എ​ന്നി​വ​രു​മാ​ണു​ള്ള​ത്. ഷ​മീ​മു​ദ്ദീ​നും അ​ശ്വ​ൽ റാ​യി, സ്ര​ജ​ൻ യു. ​ഷെ​ട്ടി, പ​ർ​ഥ് പ​ട്ടേ​ൽ, മ​നോ​ജ് മ​ഞ്ജു​നാ​ഥ എ​ന്നി​വ​രാ​ണ് മി​ഡി​ൽ ബ്ലോ​ക്ക​ർ​മാ​ർ.

പ്രൈം​വോ​ളി​യി​ൽ അ​ഹ്മ​ദാ​ബാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​രം ഷോ​ൺ ടി. ​ജോ​ൺ ഇ​ത്ത​വ​ണ ടീ​മി​ലി​ല്ല. ലോ​ക ക്ല​ബ് വോ​ളി​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ടീ​മാ​ണ് അ​ഹ്മ​ദാ​ബാ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രൈം​വോ​ളി ലീ​ഗി​ലെ മ​റ്റു ടീ​മു​ക​ളി​ൽ​നി​ന്നും ക്ല​ബ് വോ​ളി​ക്കാ​യി ക​ളി​ക്കാ​രെ എ​ടു​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ട്. മും​ബൈ മെ​റ്റി​യേ​ഴ്സ് താ​ര​മാ​യ ഷ​മീ​മു​ദ്ദീ​ൻ, കൊ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട് താ​ര​മാ​യ അ​ശ്വ​ൽ റാ​യ് തു​ട​ങ്ങി​യ​വ​ർ അ​ഹ്മ​ദാ​ബാ​ദി​നൊ​പ്പ​മു​ണ്ട്.

മത്സര​ ​െഷഡ്യൂൾ

ഡി​സം. 6

വൈ​കീ​ട്ട് 5.00: ഹ​ൾ​ക്ബാ​ങ്ക് സ്​​പോ​ർ ക്ല​ബ് X സ​ൺ​ട​റി സ​ൺ​ബേ​ഡ്സ്

രാ​ത്രി 8.30: അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് X ഇ​തം​ബെ മി​നാ​സ്

ഡി​സം. 7

വൈ​കീ​ട്ട് 5.00: സ​ഡ ക്രു​സൈ​റോ വോ​ളി X സ​ൺ​ട​റി സ​ൺ​ബേ​ഡ്സ്

രാ​ത്രി 8.30: സ​ർ സി​കോ​മ പെ​റൂ​ജി​യ X ഇ​തം​ബെ മി​നാ​സ്

ഡി​സം. 8

വൈ​കീ​ട്ട് 5.00: ഹ​ൾ​ക്ബാ​ങ്ക്

സ്​​പോ​ർ ക്ല​ബ് X സ​ഡ ക്രു​സൈ​റോ വോ​ളി

രാ​ത്രി 8.30: അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് X സ​ർ സി​കോ​മ പെ​റൂ​ജി​യ

ഡി​സം. 9

വൈ​കീ​ട്ട് 5.00: ഒ​ന്നാം സെ​മി ഫൈ​ന​ൽ -പൂ​ൾ എ 1 X ​പൂ​ൾ ബി 2

​രാ​ത്രി 8.30: ര​ണ്ടാം സെ​മി ഫൈ​ന​ൽ - പൂ​ൾ ബി 1 X ​

പൂ​ൾ എ 2

​ഡി​സം. 10

വൈ​കീ​ട്ട് 5.00 : ലൂ​സേ​ഴ്സ് ഫൈ​ന​ൽ

രാ​ത്രി 8.30: ഫൈ​ന​ൽ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Men's Volleyball Club World Championship
News Summary - Men's Volleyball Club World Championship
Next Story