Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനു ഭാക്കറിന് മെഡലില്ല; ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശ

text_fields
bookmark_border
മനു ഭാക്കറിന് മെഡലില്ല; ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശ
cancel

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്തായി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ 181.1 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് ഒളിമ്പിക് മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. എട്ട് റൗണ്ടുകളുള്ള ഫൈനലിൽ നാലാം റൗണ്ടിലാണ് താരം പുറത്തായത്.

അവസാന നിമിഷം വരെ മെഡൽ പോരാട്ടത്തിൽ സജീവമായി നിലനിന്നെങ്കിലും എലിമിനേഷൻ റൗണ്ടിൽ കൃത്യമായ സ്കോർ നിലനിർത്താനാകാതെ പോയതാണ് മനു ഭാക്കറിന് വിനയായത്. ഫൈനലിൽ ആദ്യ റൗണ്ടിൽ 50.8 പോയിന്റ് നേടി താരത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ബാക്കി രണ്ട് റൗണ്ടുകളും മികച്ച പ്രകടനം തുടർന്നെങ്കിലും നാലാം റൗണ്ടിൽ കാലിടറുകയായിരുന്നു. കടുത്ത പോരാട്ടം നടന്ന യോഗ്യതാ റൗണ്ടിൽ ചൂവിനും ജിയാങ്ങിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഭാക്കർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്.

മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ചൂ ഗായുൻ 264.3 ഏഷ്യൻ ഗെയിംസ് റെക്കോഡ് പോയന്റോടെ സ്വർണം സ്വന്തമാക്കി. ചൈനയുടെ ഷെൻ യിയാവോ 241.3 പോയന്റോടെ വെള്ളിയും ജിയാങ് റാൻക്സിൻ 221.6 പോയന്റുമായി വെങ്കലവും നേടി. ചൈനീസ് തായ്‌പേയിയുടെ ചെങ് യെൻ-ചിംഗ് 200.7 പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് തലനാരിഴക്ക് മെഡൽ നഷ്ടമായിരുന്നു. ഭാക്കറിനൊപ്പം ഇഷ സിങ്, സുരുചി ഇന്ദർ സിങ് എന്നിവരടങ്ങിയ സംഘം നാലാം സ്ഥാനമാണ് നേടിയത്. ഇഷ സിങ്ങിനും സുരുചി ഇന്ദർ സിങ്ങിനും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം, ഇന്ത്യ ഷൂട്ടിങ്ങിൽ ഇതിനോടകം അഞ്ച് മെഡലുകൾ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ഹിമാംശു ധില്ലൺ വെള്ളി മെഡലും രുദ്രാങ്ക്ശ് പാട്ടീൽ വെങ്കല മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഹിമാംശുവും രുദ്രാങ്ക്ശും അടങ്ങിയ സംഘം ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിൽ ഇളവേണിൽ വാളറിവനും വെള്ളി മെഡലുകൾ കരസ്ഥമാക്കിയിരുന്നു.

എന്നാൽ, ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ മൂ​ന്നാം ദി​വ​സ​വും ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ മെ​ഡ​ൽ വ​ര​ൾ​ച്ച തുടരുകയാണ്. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ നേ​ടി​യ ആ​റി​ൽ അ​ഞ്ച് മെ​ഡ​ലു​ക​ളും ഷൂ​ട്ട​ർ​മാ​രു​ടെ വ​ക​യാ​യി​രു​ന്നെ​ങ്കി​ലും 2023നെ ​അ​പേ​ക്ഷി​ച്ച് പ്ര​ക​ട​നം താ​ഴോ​ട്ടാ​ണ്. 2023 ഹാ​ങ്‌​ഷൂ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ പ്ര​ക​ട​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ് ടീ​മി​ന് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ച​ത്ര മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഷൂ​ട്ടി​ങ്ങി​ൽ സ്വ​ർ​ണ വേ​ട്ട ആ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manu Bhaker finishes fifth in 10m air pistol final, misses Asian Games medal
Next Story