Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഹർഡിൽസ്​...

ഹർഡിൽസ്​ ലോകറാങ്കിങ്ങിൽ മൂന്നാമതെത്തി മലപ്പുറത്തുകാരൻ ഹനാൻ, ചരിത്രം​

text_fields
bookmark_border
ഹർഡിൽസ്​ ലോകറാങ്കിങ്ങിൽ മൂന്നാമതെത്തി മലപ്പുറത്തുകാരൻ ഹനാൻ, ചരിത്രം​
cancel

മലപ്പുറം: താനൂർ സ്വദേശി മുഹമ്മദ്​ ഹനാൻ 110 മീറ്റർ ഹർഡിൽസ്​ ലോകറാങ്കിങ്ങിൽ മൂന്നാമതെത്തി. ഇന്‍റർനാഷണൽ അത്​ലറ്റിക്​സ്​ ഫെഡറേഷൻ പ്രസിദ്ധപ്പെടുത്തിയ പുതിയ റാങ്കിങ്ങിലാണ്​ ഹനാൻ അണ്ടർ 18 വിഭാഗത്തിൽ മൂന്നാമതെത്തിയത്​. ഈ വിഭാഗത്തിൽ ആദ്യ മൂന്ന്​ സ്ഥാനങ്ങളിൽ ഒരു ഇന്ത്യക്കാരൻ എത്തുന്നത്​​ ഇതാദ്യമായാണ്​.

ഫ്രെബുവരിയിൽ കാലിക്കറ്റ്​ സർവകലാശാലയുടെ സ്​റ്റേഡിയത്തിൽ നടന്ന ദക്ഷിണേന്ത്യൻ​ മേഖല ജൂനിയർമീറ്റിൽ 13.80 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത പ്രകടനമാണ്​ ഹനാനെ നേട്ടത്തിലെത്തിച്ചത്​. ദക്ഷിണാഫ്രിക്കൻ താരമായ മൈക്കൽ ജൻ ഡി ബീർ ഒന്നാമതായ ലിസ്റ്റിൽ രണ്ടാമതുള്ളത്​ ദക്ഷിണാഫ്രിക്കയുടെ തന്നെ ഇസ്​മായിൽ മുജാഹിദാണ്​.


താനൂർ ദേവധാർ സ്​കൂൾ പ്ലസ്​ ടു വിദ്യാർഥിയായ ഹനാൻ താനൂർ​ വെള്ളച്ചാലിൽ കരീമിന്‍റെയും നൂർജഹാന്‍റെയും മകനാണ്​. 2024 ഒളിംപിക്​സിലെ മെഡൽ നേട്ടമാണ്​ ഈ 17 കാരന്‍റെ സ്വപ്​നം. സഹോദരൻ ഹർഷാദിന്‍റെ കീഴിലുള്ള പരിശീലനമാണ്​ ഹനാനെ മികച്ച താരമാക്കി വളർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hananworld athletics ranking
News Summary - malappuram native hanan third in world athletics ranking
Next Story