Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകാവു ഓപൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ
text_fieldsbookmark_border
മകാവു: ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം മകാവു ഓപൺ ബാഡ്മിന്റൺ സെമി ഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ സൂ യിൻ ഹൂയ്-ലോൻ ജി യൂൻ ജോടിയെയാണ് മലയാളിയായ ട്രീസയും ജോളിയും ചേർന്ന കൂട്ടുകെട്ട് വനിത ഡബ്ൾസ് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്.
സ്കോർ: 21-12, 21-17. മൂന്നാം സീഡുകാരായ ഇവർ ശനിയാഴ്ച സെമിയിൽ എട്ടാം സീഡ് ചൈനീസ് തായ്പേയിയുടെ ഹസീ പെയ് ഷാൻ- ഹംഗ് എൻ സൂ സഖ്യത്തെ നേരിടും. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പുരുഷ സിംഗ്ൾസ് ക്വാർട്ടറിൽ വീണു. ഹോങ്കോങ്ങിന്റെ എൻഗ് കാ ലോങ് ആംഗസ് 16-21, 12-21നാണ് ശ്രീകാന്തിനെ മറികടന്നത്.
Next Story

