Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏ​ഷ്യ​ൻ ഗെ​യിം​സി​ൽ...

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന് വീ​ണ്ടും മെ​ഡ​ൽ​നേ​ട്ടം

text_fields
bookmark_border
asian games 2023
cancel
camera_alt

ക​രാ​ട്ടേ കാ​റ്റ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന് വീ​ണ്ടും മെ​ഡ​ൽ​നേ​ട്ടം. ക​രാ​ട്ടേ കാ​റ്റ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ടീം ​വെ​ങ്ക​ലം നേ​ടി. സ​ൽ​മാ​ൻ അ​ൽ മു​സാ​വാ​യ്, മു​ഹ​മ്മ​ദ് അ​ൽ മു​സാ​വാ​യ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ടീ​മാ​ണ് വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ​ത്. ഇ​തോ​ടെ 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കു​വൈ​ത്തി​ന്റെ മൊ​ത്തം മെ​ഡ​ൽ​നേ​ട്ടം 11 ആ​യി. മൂ​ന്നു സ്വ​ർ​ണം, നാ​ലു വെ​ള്ളി, നാ​ലു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് കു​വൈ​ത്തി​ന്റെ ഇ​തു​വ​രെ​യു​ള്ള നേ​ട്ടം.

ഈ ​വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​ന് കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്റ്റാ​ഫി​ന്റെ​യും പ​രി​ശ്ര​മ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യി കു​വൈ​ത്ത് ക​രാ​ട്ടേ ടീം ​ഡ​യ​റ​ക്ട​ർ ജാ​ബ​ർ ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി.

ദ​ലാ​ൽ അ​ൽ സ​യീ​ദ് മ​ത്സ​ര​ത്തി​ൽ

അ​തേ​സ​മ​യം, വ​നി​ത ക​രാ​ട്ടേ കു​മി​തെ 50 കി​ലോ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന്റെ ദ​ലാ​ൽ അ​ൽ സ​യീ​ദ് 16ാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജാ​പ്പ​നീ​സ് എ​തി​രാ​ളി മി​ഹോ മി​യാ​ഹാ​ര​ക്കെ​തി​രെ​യാ​യി​രു​ന്നു മ​ത്സ​രം. നേ​ര​ത്തേ ഷൂ​ട്ടി​ങ്ങി​ൽ അ​ബ്ദു​ല്ല അ​ൽ ത​റാ​ഖി, 110 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ യാ​ക്കൂ​ബ് അ​ൽ യൂ​ഹ, ക​രാ​ട്ടേ താ​രം ഫ​ഹ​ദ് അ​ൽ അ​ജ്മി എ​ന്നി​വ​ർ സ്വ​ർ​ണ​വും അ​മ്പെ​യ്ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ത​റാ​ഖി-​ഇ​മാ​ൻ അ​ൽ ഷ​മ സ​ഖ്യം.

ഷൂ​ട്ടി​ങ് ട്രാ​പ് ടീ​മാ​യ ത​ലാ​ൽ അ​ൽ ത​റാ​ഖി, ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഫൈ​ഹാ​ൻ, ഷൂ​ട്ടി​ങ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ത​ലാ​ൽ അ​ൽ ത​റാ​ഖി, ക​രാ​ട്ടേ കു​മി​ത്തെ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ല്ല ഷ​അ​ബാ​ൻ എ​ന്നി​വ​ർ കു​വൈ​ത്തി​നാ​യി വെ​ള്ളി​യും നേ​ടി. ഫെ​ൻ​സി​ങ്ങി​ൽ യൂ​സ​ഫ് അ​ൽ ഷം​ലാ​ൻ, ക​രാ​ട്ടേ​യി​ൽ സ​യ്യി​ദ് സ​ൽ​മാ​ൻ അ​ൽ മൗ​സാ​വി, ഹാ​ൻ​ഡ്‌​ബാ​ൾ ടീം ​എ​ന്നി​വ​രാ​ണ് വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait newsAsian Games 2023
News Summary - Kuwait wins medal again in Asian Games
Next Story