Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം ജില്ല കായികമേള; കോരുത്തോടിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി ഉപജില്ല

text_fields
bookmark_border
രണ്ടാമത് പാലാ, കോട്ടയം ഈസ്റ്റ് മൂന്നാമത് ജേതാക്കൾ
കോട്ടയം ജില്ല കായികമേള; കോരുത്തോടിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി ഉപജില്ല
cancel
camera_alt

കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഒാവറോൾ നേടിയ കാഞ്ഞിരപ്പള്ളി ഉപജില്ല

കാഞ്ഞിരപ്പള്ളി: ഓട്ടത്തിന്‍റെ വേഗവും ചാട്ടത്തിന്‍റെയും എറിയലിന്‍റെയും ദൂരവും കൃത്യമായപ്പോൾ 24ാമത് കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലക്ക് ചാമ്പ്യൻപട്ടം. 309 പോയന്‍റിന്‍റെ കരുത്തിലാണ് നിലവിലെ ചാമ്പ്യന്മാരാ‍യ പാലായെ പിന്തള്ളി കാഞ്ഞിരപ്പള്ളി ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചത്. 37 സ്വർണവും 30 വെള്ളിയും 14 വെങ്കലവും കാഞ്ഞിരപ്പള്ളി നേടി. 26 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 223 പോയന്‍റ് രണ്ടാമതുള്ള പാലാ ഉപജില്ല നേടി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 62 പോയന്‍റുമായി കോട്ടയം ഈസ്റ്റാണ് മൂന്നാം സ്ഥാനത്ത്.

കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസാണ് സ്കൂൾതലത്തിൽ ജേതാക്കൾ. 25 സ്വർണവും 11 വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 161 പോയന്‍റാണ് സ്കൂൾ നേടിയത്. ജില്ല കായികമേളയിൽ 10 വർഷങ്ങൾക്ക് ശേഷം മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് കോരുത്തോട് സ്കൂൾ കാഴ്ചവെച്ചത്.

വിവിധ ഇനങ്ങളിൽ കോരുത്തോടിന് വേണ്ടി മെഡലുകൾ നേടിയ പത്തോളം താരങ്ങൾ അയൽ സംസ്ഥാനങ്ങളിൽനിന്നെത്തി സ്കൂളിൽ പഠനം നടത്തുന്നവരാണ്. സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനത്തുള്ള പാലാ സെന്‍റ് തോമസ് എച്ച്.എസ്.എസ് 79 പോയന്‍റ് നേടി.

ഇതിൽ 12 സ്വർണവും 3 വെള്ളിയും 10 വെങ്കലും ഉൾപ്പെടും. ആറ് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലും ഉൾപ്പെടെ 46 പോയന്‍റ് നേടിയ മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തെത്തി.

ജില്ല കായികമേളയിൽ ജേതാക്കളായ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam Revenue District School Sports Meet: Kanjirappally Claims Championship Title
Next Story