സിൽവർ ബാസ്കറ്റ്
text_fieldsവനിത ബാസ്കറ്റ്ബാൾ ഫൈനലിൽ തമിഴ്നാടുമായി ഏറ്റുമുട്ടുന്ന കേരളം
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ നിലവിലെ ജേതാക്കളായ കേരളത്തിന്റെ 5x5 ബാസ്കറ്റ്ബാൾ ടീമിന് ഫൈനലിൽ തോൽവി. തമിഴ്നാടിനോട് 79-46 നാണ് പരാജയപ്പെട്ടത്. തകർപ്പൻ പ്രകടനവുമായി കലാശപ്പോരിന് യോഗ്യത നേടിയ കേരളത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്നലെ കളത്തിൽ.
19 പോയന്റ് നേടിയ കേരളത്തിന്റെ ശ്രീകല ടോപ് സ്കോററായെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. തമിഴ്നാട് താരങ്ങളിൽ കെ. സത്യ 17 ഉം നിശാന്തിനിയും സത്യ സെന്തിൽകുമാർ 13 വീതവും ദർശിനി 12ഉം പോയന്റും സ്വന്തമാക്കി.
കർണാടകക്കാണ് വെങ്കലം. ഇവർ പഞ്ചാബിനെ 77-76ന് തോൽപ്പിച്ചു. പുരുഷ വിഭാഗത്തിൽ തമിഴ്നാടിനെ 60-84ന് പഞ്ചാബ് സ്വർണവും സർവിസസിനെ 63-57ന് വീഴ്ത്തി ഡൽഹി വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

