Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദു​രി​ത​ത്തി​ൽ​നി​ന്ന്...

ദു​രി​ത​ത്തി​ൽ​നി​ന്ന് നീ​ന്തി​ക്ക​യ​റു​ന്നു; ജ​ന​റ​ല്‍ ക​മ്പാ​ർ​ട്മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന 28 അം​ഗ സം​ഘ​ത്തി​ന് 10 സ്ലീ​പ്പ​ര്‍ ബ​ര്‍ത്ത്

text_fields
bookmark_border
ദു​രി​ത​ത്തി​ൽ​നി​ന്ന് നീ​ന്തി​ക്ക​യ​റു​ന്നു; ജ​ന​റ​ല്‍ ക​മ്പാ​ർ​ട്മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന 28 അം​ഗ സം​ഘ​ത്തി​ന് 10 സ്ലീ​പ്പ​ര്‍ ബ​ര്‍ത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്കൂ​ൾ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള ടീ​മി​ന് കേ​ര​ള എ​ക്സ്പ്ര​സി​ലെ ദു​രി​ത​യാ​ത്ര​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം. ജ​ന​റ​ല്‍ ക​മ്പാ​ർ​ട്മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന 28 അം​ഗ സം​ഘ​ത്തി​ന് 10 സ്ലീ​പ്പ​ര്‍ ബ​ര്‍ത്ത് ല​ഭി​ച്ചു. ഇ​തോ​ടെ ടീം ​പ​രി​ശീ​ല​ക​രും ബ​ര്‍ത്തി​ലേ​ക്കു മാ​റി. വി​ജ​യ​വാ​ഡ​യി​ല്‍നി​ന്നെ​ടു​ത്ത പ്രീ​മി​യം ത​ത്കാ​ല്‍ വ​ഴി​യാ​ണ് ബ​ര്‍ത്ത് ല​ഭി​ച്ച​ത്. സം​ഘം ഇ​ന്ന് വൈ​കീ​ട്ടോ​ടെ ഡ​ല്‍ഹി​യി​ലെ​ത്തും. അ​തി​നു​മു​മ്പ് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​ര​ങ്ങ​ൾ.

28 നീ​ന്ത​ൽ​താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ടീം ​മാ​നേ​ജ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് യാ​ത്ര​തി​രി​ച്ച​ത്. യാ​ത്ര​ക്കാ​യി സ്പെ​ഷ​ൽ ബോ​ഗി​ക്കാ​യി റെ​യി​ൽ​വേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് അ​നു​വ​ദി​ക്കാ​ത്തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​റ​ൽ ക​മ്പാ​ർ​ട്മെ​ന്റി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്ന​ത്. അ​ണ്ട​ർ-14, 17, 19 വി​ഭാ​ഗ​ത്തി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SwimmersNational School GamesTrainGeneral Compartment
News Summary - Kerala Swimmers for National School Games Travel in General Train Compartments
Next Story