കേരള ഒളിമ്പിക് െഗയിംസ് മേയിൽ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഥമ കേരള ഒളിമ്പിക് െഗയിംസിന്റെ തീയതികൾ പുനർനിശ്ചയിച്ചു. േമയ് ഒന്ന് മുതൽ 10 വരെയാണ് തിയതി. നേരേത്ത ഫെബ്രുവരി 15 മുതൽ 24 വരെയായിരുന്നു നിശ്ചയിച്ചത്.
ഏപ്രിൽ 30ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ആർച്ചറി, ബാസ്കറ്റ്ബാൾ, ബോക്സിങ്, സൈക്ലിങ്, ഫുട്ബാൾ, ജൂഡോ, നെറ്റ്ബാൾ, തായ്ക്വാൻഡോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ്ബാൾ, ഖോഖോ, കരാട്ടേ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ 24 ഇനങ്ങളിലാണ് മത്സരം.
ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പോ ഏപ്രിൽ 29ന് ആരംഭിച്ച് േമയ് 10ന് അവസാനിക്കും. ഏപ്രിൽ 16ന് പി.ടി. ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലയിലും പര്യടനം നടത്തി ഏപ്രിൽ 28ന് തിരുവനന്തപുരത്ത് സമാപിക്കും. അന്താരാഷ്ട്ര ഫോട്ടോ എക്സ്ബിഷൻ ഏപ്രിൽ 30ന് ആരംഭിക്കും.
വരുന്നു, സ്കൂൾ ഒളിമ്പിക് ഗെയിംസ്
തിരുവനന്തപുരം: സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കുന്നു. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിങ്ങനെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സിലബസുകളിലെയും സ്കൂൾ വിദ്യാർഥികൾക്കും പങ്കെടുക്കാനാകും.
വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാനത്ത് ഏകീകൃത കായികമത്സരങ്ങൾ ഇല്ല. സ്കൂൾ ഒളിമ്പിക് ഗെയിംസിലൂടെ ഈ ന്യൂനത പരിഹരിക്കാനാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി. സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ് , ട്രഷറർ എം.ആർ. രഞ്ജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ആർച്ചറി, ബാസ്കറ്റ്ബാൾ, ബോക്സിങ്, സൈക്ലിങ്, ഫുട്ബാൾ, ജൂഡോ, നെറ്റ്ബാൾ, തൈക്വാൻഡോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ്ബാൾ, ഖോഖോ, കരാട്ടേ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, ജിംനാസ്റ്റിക്സ്, ടെന്നിസ്, വെയ്റ്റ്ലിഫ്റ്റിങ്, ഫെൻസിങ് എന്നീ 25 ഇനങ്ങളിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

