കേരള ഗെയിംസ്; അതിവേഗം, ബഹുദൂരം തലസ്ഥാനം
text_fieldsതിരുവനന്തപുരം: ഗെയിംസിന് പിന്നാലെ ട്രാക്കിന് പിറ്റിലും തീപ്പൊരി വിതറി കേരള ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങൾക്ക് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു.
വീറും വാശിയും നിറഞ്ഞ ആദ്യദിനം മൂന്ന് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും അടക്കം 26 പോയന്‍റോടെ തിരുവനന്തപുരം പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയന്റുമായി എറണാകുളവും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 19 പോയന്റുമായി ആലപ്പുഴയും തൊട്ടുപിന്നാലെയുണ്ട്.
അക്വാട്ടിക് മത്സരങ്ങൾക്ക് പുറമെ ട്രാക്കിലും എതിരാളികൾക്കുനേരെ തലസ്ഥാനം കരുത്തുകാട്ടിയതോടെ 93 മെഡലുകളുമായി പ്രഥമ കേരള ഗെയിംസിൽ തിരുവനന്തപുരത്തിന്‍റെ അപ്രമാദിത്വം തുടരുകയാണ്. 38 സ്വർണവും 28 വെള്ളിയും 27 വെങ്കലവുമാണ് ആതിഥേയരുടെ ശേഖരത്തിലുള്ളത്. 19 സ്വർണവും 13 വെള്ളിയും 14 വെങ്കലവുമടക്കം 46 മെഡലുകളുമായി എറണാകുളവും 25 മെഡലുകളുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യ ദിവസം നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരത്തിന്റെ കെ.പി. അശ്വിനാണ് മീറ്റിലെ ഏറ്റവും വേഗമേറിയ പുരുഷതാരം. ആലപ്പുഴയുടെ എ.പി. ഷെല്‍ഡ വേഗമേറിയ വനിതതാരമായി. പുരുഷന്മാരുടെ 10000 മീറ്ററിൽ പാലക്കാടിന്‍റെ എ.പി. അക്ഷയ് സ്വര്‍ണം നേടി. വനിതകളുടെ 10000 മീറ്ററില്‍ കൊല്ലത്തിന്റെ എ. അശ്വിനിക്കാണ് സ്വര്‍ണം. വനിതകളുടെ 400 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അന്‍സ ബാബു സ്വര്‍ണം നേടി. ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ വിഗ്നേശ് സ്വര്‍ണവും തിരുവനന്തപുരത്തിന്റെ റോഷിന്‍ ആര്‍ രാജ് വെള്ളിയും തൃശൂരിന്റെ മുഹമ്മദ് ആഷിഖ് വെങ്കലവും നേടി. ജാവലിന്‍ ത്രോ മത്സരത്തില്‍ എറണാകുളത്തിന്റെ അരുണ്‍ ബേബി സ്വര്‍ണവും ജിബിന്‍ തോമസ് വെള്ളിയും നേടി. പത്തനംതിട്ടയുടെ എ.പി. അബുദേവിനാണ് വെങ്കലം