Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിശ്വനാഥൻ ആനന്ദിനെ ചാരിറ്റി ചെസ്​ മാച്ചിൽ തോൽപ്പിച്ചതിന്​ മാപ്പ്​ പറഞ്ഞ്​ യുവ ബില്യണയർ​; കാരണമുണ്ട്​...!
cancel
Homechevron_rightSportschevron_rightOther Gameschevron_rightവിശ്വനാഥൻ ആനന്ദിനെ...

വിശ്വനാഥൻ ആനന്ദിനെ ചാരിറ്റി ചെസ്​ മാച്ചിൽ തോൽപ്പിച്ചതിന്​ മാപ്പ്​ പറഞ്ഞ്​ യുവ ബില്യണയർ​; കാരണമുണ്ട്​...!

text_fields
bookmark_border

ന്യൂഡൽഹി: അഞ്ച്​ തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ ചെസ്​ മാന്ത്രികൻ വിശ്വനാഥൻ ആനന്ദും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറും സെറോധയുടെ സഹ സ്ഥാപകനുമായ നിഖിൽ കാമത്തും തമ്മിൽ നടന്ന ഒാൺലൈൻ ചാരിറ്റി ചെസ്​ ഗെയിമാണ്​ ഇപ്പോൾ ചർച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, നിഖിൽ കാമത്ത്​ മത്സരത്തിൽ ആനന്ദിനെ തോൽപ്പിച്ചു. എന്നാൽ, കാമത്തി​െൻറ വിജയം നേരായ മാർഗത്തിലൂടെയായിരുന്നില്ല, ഇന്ത്യൻ ചെസ്​ ഇതിഹാഹത്തെ തോൽപ്പിക്കാൻ ശതകോടീശ്വരൻ കംപ്യൂട്ടറിനെ ആശ്രയിക്കുകയായിരുന്നു.

കോവിഡ്​ റിലീഫ്​ ചാരിറ്റി ​മാച്ചിൽ വിജയിക്കാൻ അന്യായമായ രീതികൾ സ്വീകരിച്ച നിഖിൽ കാമത്തി​െൻറ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന്​ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്) സെക്രട്ടറി ഭാരത് ചൗഹാൻ അറിയിച്ചു. "അതൊരു ചാരിറ്റി മത്സരമായിരുന്നു എന്നതും വളരെ നിർഭാഗ്യകരമാണ്. ദേശീയ, സംസ്ഥാന തലങ്ങളിൽ ഞങ്ങൾ ചില പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ട്​. അതിനാൽ കമ്പ്യൂട്ടറുകളിൽ നിന്ന് ആർക്കും സഹായം തേടാൻ കഴിയുമെന്ന് ഞങ്ങൾക്ക്​ തോന്നുന്നില്ല. അത്​ തടയാനായി ഞങ്ങൾ ക്യാമറകൾ സ്ഥാപിക്കാറുണ്ട്​, ഒപ്പം മൂന്ന് ഗ്രാൻഡ്മാസ്റ്റർമാരും രണ്ട് കളിക്കാരും ഉൾപ്പെടുന്ന ഒരു ഫെയർപ്ലേ കമ്മിറ്റിയുമുണ്ടാകും." -ഭാരത് എ.എൻ.ഐയോട് പറഞ്ഞു.

എന്നാൽ, സംഭവം വിവാദമായതിന്​​ പിന്നാലെ ത​െൻറ പ്രവർത്തിയിൽ മാപ്പ്​ പറഞ്ഞ്​ നിഖിൽ കാമത്ത്​ രംഗത്തെത്തി. താൻ ചില ആളുകളിൽ നിന്നും ഒപ്പം കംപ്യൂട്ടറിൽ നിന്നും ആനന്ദി​െൻറ ഗെയിം വിശകലനം ചെയ്യാൻ സഹായം തേടിയതായി അദ്ദേഹം വെളിപ്പെടുത്തി. ത​െൻറ തീർത്തും ബാലിശമായ പെരുമാറ്റത്തിന്​ മാപ്പ്​ തരണമെന്നും അദ്ദേഹം പറഞ്ഞു. 'കുട്ടിക്കാലത്ത്​ ചെസ്സി​െൻറ ബാലപാഠങ്ങൾ പഠിച്ചുവരുന്ന സമയത്ത്​ വിശ്വനാഥൻ ആനന്ദുമായി എന്നെങ്കിലും സംവദിക്കാൻ അവസരം ലഭിക്കുമെന്ന്​ ഞാൻ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്​നത്തി​െൻറ സാക്ഷാത്കാരമായിരുന്നു ഇന്നലെ. അതിനുള്ള അവസരമൊരുക്കിത്തന്നതിന്​ അക്ഷയ്പാത്രയ്ക്കും ചാരിറ്റിക്ക് ഫണ്ട് സ്വരൂപിക്കാനുള്ള അവരുടെ ആനന്ദിനൊപ്പമുള്ള ചെസ്​ മാച്ചെന്ന ആശയത്തിനും നന്ദി. അതേസമയം, ചെസ്സിൽ ഞാൻ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചെന്ന്​ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത്​ ഉസൈൻ ബോൾട്ടിനെ 100 മീറ്റർ ഒാട്ടത്തിൽ ഞാൻ തോൽപ്പിച്ചു എന്ന്​ പറയുന്നത്​ പോലെ പരിഹാസ്യമാണെന്നും നിഖിൽ കാമത്ത്​ ഒരു പ്രസ്​താവനയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessViswanathan AnandNikhil KamathCOVID19 relief charity match
News Summary - Kamath apologizes after taking computers help to beat Anand
Next Story