മരുന്നടി: കമൽപ്രീതിന് മൂന്നുവർഷം വിലക്ക്
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ ആറാംസ്ഥാനം നേടിയ കമൽപ്രീത് കൗറിനെ ഉത്തേജക മരുന്നുപയോഗിച്ചതിന് മൂന്നുവർഷത്തേക്ക് വിലക്കി. നിരോധിത സ്റ്റിറോയ്ഡായ സ്റ്റാനോസോളോളിന്റെ അംശം പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ് (എ.ഐ.യു) ഈ വർഷം മാർച്ച് 29 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്കിയത്. പട്യാലയിൽവെച്ച് ശേഖരിച്ച സാംപിളിൽ സ്റ്റിറോയ്ഡ് പോസിറ്റിവായതിനാൽ കമൽപ്രീതിനെ കഴിഞ്ഞ മേയിൽ താൽക്കാലികമായി വിലക്കിയിരുന്നു. 2021ൽ മികച്ച പ്രകടനം നടത്തിയ കമൽപ്രീത് 65.06 മീറ്ററോടെ ദേശീയ റെക്കോഡും നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

