ജൂനിയർ ഹോക്കി ലോകകപ്പ്; ഇന്ത്യ സെമിയിൽ
text_fieldsഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ കിരീടം നിലനിർത്തുന്നതിലേക്ക് ഒരുപടികൂടി അടുത്ത് ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 1-0ത്തിന് കീഴടക്കിയ ഇന്ത്യ സെമിയിലേക്കു മുന്നേറി. 21ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് ശർദാനന്ദ് തിവാരിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. കഴിഞ്ഞതവണ ഫൈനലിൽ ബെൽജിയത്തെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കപ്പടിച്ചത്.
വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ. ഫ്രാൻസും അർജൻറീനയും തമ്മിലാണ് മറ്റൊരു സെമി. 2-2ന് സമനിലയിലായ കളിയിൽ സ്പെയിനിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമനിയുടെ സെമി പ്രവേശനം. അർജൻറീന 2-1ന് നെതർലൻഡ്സിനെ മറികടന്നപ്പോൾ ഫ്രാൻസ് 4-0ത്തിന് മലേഷ്യയെ തകർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

