ചെന്നൈ: അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിന് സാധ്യത. നിലവിലെ പ്രസിഡന്റ് അർക്കാഡി ദെർക്കോവിച്ച് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ ഉപാധ്യക്ഷനായാണ് ആനന്ദ് നിയമിക്കപ്പെടുക.
ട്വിറ്ററിലൂടെയാണ് ദെർക്കോവിച്ച് തന്റെ സംഘത്തെ പ്രഖ്യാപിച്ചത്. പിന്നീട് ആനന്ദും വാർത്ത ട്വിറ്ററിൽ പങ്കുവെച്ചു. ചെന്നൈയിൽ ഈ വർഷം നടക്കാനിരിക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡിലാവും തിരഞ്ഞെടുപ്പ്.