Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകാ​ൾ​സ​നെ...

കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​യു​ടെ കാ​ർ​ത്തി​കേ​യ​ൻ

text_fields
bookmark_border
Magnus Carlsen and India competing in the Qatar Masters Chess Championship Te Karthikeyan too
cancel
camera_alt

ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മാ​ഗ്ന​സ് കാ​ൾ​സ​നും ഇ​ന്ത്യ​യു​ടെ കാ​ർ​ത്തി​കേ​യ​നും

ദോ​ഹ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മാ​ഗ്ന​സ് കാ​ൾ​സ​നെ അ​ട്ടി​മ​റി ഇ​ന്ത്യ​യു​ടെ കാ​ർ​ത്തി​കേ​യ​ൻ മു​ര​ളി. ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ഓ​പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഏ​ഴാം റൗ​ണ്ടി​ലാ​യി​രു​ന്നു ഒ​ന്നാം ന​മ്പ​ർ താ​ര​വും ലോ​ക​ചാ​മ്പ്യ​നു​മാ​യ കാ​ൾ​സ​നെ ഇ​ന്ത്യ​ൻ താ​രം അ​ട്ടി​മ​റി​ച്ച​ത്. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ക്ലാസിക്കൽ ചെസിൽ കാ​ൾ​സ​നെ​തി​രെ വി​ജ​യം കാ​ണു​ന്ന​ത്. ക​റു​ത്ത​ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച കാ​ർ​ത്തി​കേ​യ​ൻ, 44 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കാ​ൾ​സ​ന്റെ വെ​ള്ള​ക്ക​രു​ക്ക​ളെ പി​ടി​ച്ചു​കെ​ട്ടി മ​ത്സ​രം ജ​യി​ച്ച​പ്പോ​ൾ പി​റ​ന്ന​ത് ലോ​ക​​ചെ​സി​ലേ​ക്ക് ഒ​രു പു​ത്ത​ൻ​താ​രോ​ദ​യം.

ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​യാ​ണ് 24കാ​ര​നാ​യ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ കാ​ർ​ത്തി​കേ​യ​ൻ. നേ​ര​ത്തേ, ഇ​തേ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ നാ​ലാം റൗ​ണ്ടി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം എം. ​പ്ര​ണേ​ഷ് കാ​ൾ​സ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചി​രു​ന്നു. ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ര​ൻ ആ​ർ. പ്ര​ഗ്നാ​ന​ന്ദ കാ​ൾ​സ​നെ ര​ണ്ടു ത​വ​ണ ടൈ​ബ്രേ​ക്ക​റി​ലെ​ത്തി​ച്ച് ഞെ​ട്ടി​ച്ചി​രു​ന്നു. ഏ​​ഴ് റൗ​ണ്ട് പി​ന്നി​ട്ട ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ഓ​പ​ൺ ചെ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​ണ് 5.5 പോ​യ​ന്റു​മാ​യി മു​ൻ​നി​ര​യി​ലു​ള്ള​ത്.

അ​ർ​ജു​ൻ എ​റി​ഗൈ​സി, മ​ല​യാ​ളി താ​രം എ​സ്.​എ​ൽ. നാ​രാ​യ​ണ​ൻ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു​പേ​ർ​ക്കൊ​പ്പം മു​ന്നി​ലു​ള്ള​ത്. മാ​ഗ്ന​സ് കാ​ൾ​സ​ൻ, ഹി​കാ​രു ന​കാ​മു​റ, അ​നി​ഷ് ഗി​രി എ​ന്നീ ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ​ല്ലാം പി​ൻ​നി​ര​യി​ലാ​യ അ​ങ്ക​ത്തി​ലാ​ണ് നാ​രാ​യ​ണ​നും അ​ർ​ജു​നും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ കു​തി​പ്പി​ന് ഖ​ത്ത​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ലു​സൈ​ൽ മ​ൾ​ട്ടി പ​ർ​പ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റു പേ​രാ​ണ് 5.5 പോ​യ​ന്റു​മാ​യി മു​ൻ​നി​ര​യി​ലു​ള്ള​ത്. ര​ണ്ട് തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യും വ​ഴ​ങ്ങി​യ കാ​ൾ​സ​ൻ 4.5 പോ​യ​ന്റു​മാ​യി 23ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chess ChampionshipWonKarthikeyanIndiaCarlson
News Summary - India's overthrew Carlson Karthikeyan
Next Story