Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഒളിമ്പിക്​സ്​ സ്വർണ...

ഒളിമ്പിക്​സ്​ സ്വർണ മെഡൽ നേട്ടം; ജാവലിൻ ത്രോയിൽ രണ്ടാം റാങ്കിലേക്ക്​ കുതിച്ച്​ നീരജ്​ ചോപ്ര

text_fields
bookmark_border
ഒളിമ്പിക്​സ്​ സ്വർണ മെഡൽ നേട്ടം; ജാവലിൻ ത്രോയിൽ രണ്ടാം റാങ്കിലേക്ക്​ കുതിച്ച്​ നീരജ്​ ചോപ്ര
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവ്​ നീരജ്​ ചോപ്രക്ക്​ അത്​ലറ്റിക്​സ്​ റാങ്കിങ്ങിൽ മുന്നേറ്റം. ജാവലിൻ ത്രോയിൽ നീരജ്​ രണ്ടാം സ്ഥാനത്തേക്ക്​ കുതിച്ചു. 1315 എന്ന സ്​​േകാറിനാണ്​ നീരജ്​ രണ്ടാമതെത്തിയത്​. ജർമ്മനിയുടെ ജോൺസ്​ വെറ്റർ 1396 എന്ന സ്​കോറിന്​ ഒന്നാം സ്ഥാനത്തെത്തി. പോളണ്ടിന്‍റെ മാർകിൻ ക്രുകോസ്​കി(മൂന്നാം സ്ഥാനം), ചെക്ക്​ റിപബ്ലിക്കിന്‍റെ ജാക്കുബ്​ വാഡ്​ലേഞ്ച്(നാലാം സ്ഥാനം) ജർമ്മനിയുടെ ജൂലിയൻ വെബർ(അഞ്ചാം സ്ഥാനം) എന്നിവരാണ്​ ആദ്യ അഞ്ച്​ സ്ഥാനങ്ങളിലെത്തിയവർ.

മികച്ച പ്രകടനത്തോടെയാണ്​ നീരജ്​ ചോപ്ര ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്​. 87.58 മീറ്റർ ദൂരത്തേക്ക്​ ജാവലിൻ പായിച്ചായിരുന്നു സ്വർണ​ നേട്ടം. അത്​ലറ്റിക്​സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമായിരുന്നു നീരജിലൂടെ ഉണ്ടായത്​. അഭിനവ്​ ബിന്ദ്രക്ക്​ ശേഷം ഒളിമ്പിക്​സ്​ വ്യക്​തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ താരമായും നീരജ്​ മാറി.

നീരജിന്‍റെ മെഡൽ നേട്ടം ടോക്യോ ഒളിമ്പിക്​സിലെ അത്​ലറ്റിക്​സ്​ വിഭാഗത്തിലെ ഏറ്റവും മനോഹരമായ 10 നിമിഷങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിരുന്നു. മെഡൽ നേടി രാജ്യത്തേക്ക്​ തിരിച്ചെത്തിയ നീരജിന്​ വൻ വരവേൽപ്പാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Chopra
News Summary - India's Olympic Gold Medallist Neeraj Chopra Becomes World Number 2 In Men's Javelin Throw
Next Story