Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഒളിമ്പിക്​...

ഒളിമ്പിക്​ സ്വർണത്തിന്​ പിന്നാലെ നീരജ്​ ചോപ്രക്ക്​ ലോക റാങ്കിങ്ങിലും വൻ മുന്നേറ്റം

text_fields
bookmark_border
ഒളിമ്പിക്​ സ്വർണത്തിന്​ പിന്നാലെ നീരജ്​ ചോപ്രക്ക്​ ലോക റാങ്കിങ്ങിലും വൻ മുന്നേറ്റം
cancel

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിലെ സ്വർണ മെഡൽ നേട്ടത്തിന്​ പിന്നാലെ നീരജ്​ ചോപ്രക്ക്​ ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിങ്​ അനുസരിച്ച്​ നീരജ്​ രണ്ടാം സ്​ഥാനത്തെത്തി.

1396 പോയിന്‍റുമായി ജർമനിയുടെ ജെഹന്നാസ്​ വെട്ടാറാണ്​ ഒന്നാമത്​. രണ്ടാമതെത്തിയ നീരജിന്​ 1315പോയിന്‍റാണുള്ളത്​. പോളണ്ടിന്‍റെ മാർസിൻ ക്രുകോസ്​കി, ചെക്ക്​ റിപബ്ലിക്കിന്‍റെ ജേക്കബ്​ വാഡ്​ലിച്​, ജർമനിയുടെ ജൂലിയൻ വെബർ എന്നിവരാണ്​ മൂന്ന്​, നാല്​, അഞ്ച്​ സ്​ഥാനങ്ങളിൽ.

പുരുഷൻമാരുടെ ഫൈനലിൽ 87.58 മീറ്റർ ജാവലിൻ പായിച്ചാണ്​ നീരജ്​ ഒളിമ്പിക്​ അത്​ലറ്റിക്​സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമായത്​. നീരജിന്‍റെ സ്വർണത്തിന്‍റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്​സ്​ ചരിത്രത്തിന്‍റെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Choprajavelin throwtokyo olympics 2021
News Summary - India's Neeraj Chopra Becomes World Number two In Men's Javelin Throw after Olympic Gold Medal
Next Story