Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപോളണ്ട്​ യാത്ര...

പോളണ്ട്​ യാത്ര തട​സ്സപ്പെട്ടു; റിലേ ടീമിന്​ ഒളിമ്പിക്​സ്​ യോഗ്യത മത്സരങ്ങൾ നഷ്​ടമാവും

text_fields
bookmark_border
Flight
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ വിദേശ രാജ്യങ്ങൾ വ്യോമഗതാഗതം അവസാനിപ്പിച്ചതോടെ ഇന്ത്യൻ റിലേ ടീമി​​െൻറ​ പോളണ്ട്​ യാത്ര മുടങ്ങി.

മേയ്​ ഒന്നിനും രണ്ടിനുമായി പോളണ്ടിൽ നടക്കുന്ന വേൾഡ്​ അത്​ലറ്റിക്​സ്​ റിലേ മത്സരത്തിൽ പ​െങ്കടുക്കാനുള്ള അവസരമാണ്​ നഷ്​ടമാവുന്നത്​.

ഹിമ ദാസ്​, ദ്യുതി ചന്ദ്​ ഉൾപ്പെടെയുള്ള മുൻനിര അത്​ലറ്റുകൾക്ക്​ ഒളിമ്പിക്​ യോഗ്യത പോരാട്ടം കൂടിയാണിത്​. വനിത വിഭാഗം 4x100 മീ, പുരുഷ വിഭാഗം 4x400 മീറ്റർ റിലേ ടീമുകൾ വ്യാഴാഴ്​ച പുലർച്ച ഡൽഹിയിൽനിന്ന്​ ആംസ്​റ്റർഡാം വഴി പോളണ്ടിലേക്ക്​ പുറപ്പെടാനായിരുന്നു തീരുമാനം.

എന്നാൽ, കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നെതർലൻഡ്​സ്​ തിങ്കളാഴ്​ചതന്നെ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിയതോടെ റിലേ ടീമി​െൻറ തയാറെടുപ്പുകൾക്ക്​ തിരിച്ചടിയായി.

ദ്യുതിക്കും ഹിമക്കും പുറമെ എസ്​. ധനലക്ഷ്​മി, അർച്ചന സുശീന്ദ്രൻ, ഹിമശ്രീ റോയ്​, എ.ടി. ധനേശ്വരി എന്നിവരാണ്​ വനിത ടീമിലെ മറ്റു താരങ്ങൾ. ​പുരുഷ ടീമിൽ മലയാളികളായ അമോജ്​ ജേക്കബ്​, മുഹമ്മദ്​ അനസ്​, നോഹ നിർമൽ ടോം എന്നിവർ ഉൾപ്പെടെ ഏഴു പേരുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polandindian relay teamflight cancelled
News Summary - Indian relay team's olympic hope in crisis due to cancelation of flights to poland
Next Story